കോഴിക്കോട്: കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്, ചേവരമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ11 ദിവസമായി കുടിവെള്ളം മുടങ്ങിയത്.
അറിയിപ്പ് കൂടാതെയാണ് കുടിവെള്ളം നിർത്തലാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ സരിത പറയേരിയുടെയും, ബിജെപി നോർത്ത് മണ്ഡലം കമ്മറ്റിയുടേയും നേതൃത്വത്തിൽ നാട്ടുകാർ മലാപ്പറമ്പ് വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ പി.സി.ബിജുവിന്റെ ഓഫീസ് ഉപരോധിച്ചു.
കുടിവെള്ള ടാങ്ക് വൃത്തിയാക്കിയതിനെ തുടർന്ന് ഫ്ലോട്ട് വാൾവ് പൈപ്പിൽ കുടുങ്ങിയതിനെ തുടർന്നാണ് കുടി വെള്ളം മുടങ്ങിയതെന്നാണ് വാട്ടർ അതോറിറ്റി നൽകിയ വിശദികരണം.















