"കേരള സർക്കാർ 2 വർഷമെടുത്ത് ചെയ്ത 2 പേപ്പർവർക്ക് മോദി സർക്കാർ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി; ചതിക്കപ്പെട്ട ജനങ്ങൾക്കൊപ്പം നിലകൊണ്ടു"
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേരള സർക്കാർ 2 വർഷമെടുത്ത് ചെയ്ത 2 പേപ്പർവർക്ക് മോദി സർക്കാർ ഒരാഴ്ചയ്‌ക്കകം പൂർത്തിയാക്കി; ചതിക്കപ്പെട്ട ജനങ്ങൾക്കൊപ്പം നിലകൊണ്ടു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 06:34 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തലസ്ഥാനത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം സംസ്ഥാന സർക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രേഖകൾ സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം നൽകിയിട്ടും, രണ്ട് വർഷത്തിലേറെയായി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പ്രയാസത്തിലാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള സർക്കാർ രണ്ട് വർഷമായി നഷ്ടപരിഹാര പ്രക്രിയ വൈകിപ്പിച്ചിട്ടും, മോദി സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ദുരിതബാധിത കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയിട്ടുണ്ട്. കേരള സർക്കാർ രേഖകൾ സമർപ്പിച്ച 25 ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഒരാഴ്ചയ്‌ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് എൻഎച്ച്എഐ ഉറപ്പുനൽകിയിട്ടുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഭൂമി വിട്ടുകൊടുത്തവരെ സഹായിക്കാനുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ രണ്ട് വർഷമെടുത്ത് പൂർത്തിയാക്കിയ രണ്ട് പേപ്പർവർക്കുകൾ മോദി സർക്കാർ വെറും ഒരു ആഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കിയിരിക്കുകയാണ്. നിഷ്ക്രിയമായ സംസ്ഥാന സർക്കാർ സംവിധാനങ്ങളും കേന്ദ്രസർക്കാരിന്റെ കാര്യക്ഷമവും മനുഷ്യത്വപരവുമായ ഭരണവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ് നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമുണ്ടായതെന്ന് വ്യക്തമാണ്. വേണ്ടത്ര ജീവനക്കാരുടെ അഭാവമാണ് പ്രശ്നത്തിന്റെ പ്രധാന കാരണം. നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ എൽഡിഎഫ് സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ഔട്ടർ റിംഗ് റോഡ് സംഭവം. നഷ്ടപരിഹാര തുക ലഭിക്കാത്തതിനാൽ കിളിമാനൂരിൽ 57 വയസുകാരൻ ആത്മഹത്യ ചെയ്തിട്ടും സർക്കാർ അനങ്ങിയില്ലെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags: BJPcentral governmentK Surendran
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies