മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പല കാര്യങ്ങളിലും ധൈര്യപൂർവ്വമുള്ള സമീപനം സർവ്വരെയും അമ്പരിപ്പിക്കുന്ന അവസ്ഥ സംജാതമാകും. ആഭരണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും വർദ്ധനവ്, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബം വിട്ട് മാറി നില്ക്കേണ്ട അവസ്ഥ ഉണ്ടാകും. യാത്രയിൽ അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്. ഉദര അസുഖം വരുവാൻ സാധ്യത ഉണ്ട്. ബന്ധുജനങ്ങളുമായി പ്രശ്നം ഉണ്ടാവും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽപരമായും മാനസികമായും ക്ലേശങ്ങൾ വർദ്ധിക്കും. കൃഷി പക്ഷിമൃഗാദികളുടെ ബിസിനസ് നടത്തുന്നവർക്ക് നഷ്ട ഉണ്ടാവുകയോ അവയിൽ നിന്നും ദോഷഫലങ്ങൾ അനുഭവപ്പെടുകയോ ചെയ്യും. ബന്ധുജനകലഹം പ്രതീക്ഷിക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ശരീരശോഷണം അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുകയും ചെയ്യും, മനോദുഃഖം, വരവിൽ കവിഞ്ഞ ചെലവ്, അന്യസ്ത്രീ ബന്ധം വഴി മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. ഇന്ന് ഉത്രം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ആരോഗ്യവർദ്ധനവ്, നിദ്രാസുഖം, ഭാഗ്യഅനുഭവങ്ങൾ, ഭക്ഷണസുഖം, ദാമ്പത്യ ഐക്യം, ധന നേട്ടം എന്നിവ ലഭിക്കും. വളരെ കാലമായി അനുഭവിച്ചിരുന്ന അപവാദ പ്രചാരണങ്ങൾക്ക് ശമനം ഉണ്ടാകും. ഇന്ന് ഉത്രം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
അലസതയും മടിയും രോഗാദി ദുരിതവും അനുഭവപ്പെടും. വരവിനേക്കാൾ ചെലവുണ്ടാകുകയും അത് ധനക്ലേശം ഉണ്ടാകുവാനും ഇട നൽകും. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ധനനേട്ടം, കാര്യപ്രാപ്തി, ഭക്ഷണ സുഖം, ഭാര്യലബ്ധി എന്നിവ ഉണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനോ അവരിൽ നിന്നും പാരിതോഷികം ലഭിക്കുവാൻ ഇടയുണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
തൊഴിൽ വിജയം, ഉന്നതസ്ഥാനപ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ , ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ ഭാര്യാഭർത്തൃ ഐക്യകുറവോ അനുഭവപ്പെടും. അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവുകയും മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതി ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. അപമാനം, ധനനഷ്ടം, രോഗാദി ദുരിതം അലട്ടുക, മൃഗങ്ങളെക്കൊണ്ട് ദോഷനുഭവങ്ങൾ ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭാര്യാഭർത്തൃസന്താന ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)