ലോകത്തിൽ ഏറ്റവും ആളുകൾ കണ്ട റീൽസിന്റെ ഉടമ മലയാളി. മലപ്പുറം സ്വദേശിയായും ഫുട്ബോളറുമായ മുഹമ്മദ് റിസ്‌വാനാണ് റീൽസിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 554 ദശലക്ഷം (55.4 കോടി) ആളുകളാണ് കേരാക്കുണ്ട് വെള്ളച്ചാട്ടത്തിൽ വെച്ച് ചിത്രീകരിച്ച ഷോട്ട് വീഡിയോ കണ്ടത്.
ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് എന്നി രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ റീൽസിന് ലഭിച്ച വ്യൂസ്. അതേ വെള്ളച്ചാട്ടത്തിൽ റെക്കോഡ് സർട്ടിഫിക്കറ്റുമായി നിൽക്കുന്ന വീഡിയോയും റിസ്വാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഇനി ഗിന്നസ് റെക്കോർഡിൽ കയറിയ റീൽസ് ഏതാണെന്ന് അറിയണ്ടേ. 2023 നവംബറിലാണ് മുഹമ്മദ് റിസ്‌വാൻ റീൽസ് പോസ്റ്റ് ചെയ്തത്. കേരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു ഫുട്‌ബോൾ ഫ്രീകിക്കാണ് വൈറലായത്.
സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ തമാശയ്‌ക്ക് ചെയ്‌തൊരു വീഡിയോ ആണിത്. 10 മിനിറ്റിനുള്ളിൽ ഇതിന് 2 ലക്ഷം വ്യൂസ് ലഭിച്ചു. ഞാൻ വീട്ടിലെത്തുമ്പോഴേക്കും അത് ഒരു മില്യൺ എത്തിയിരുന്നു. പിന്നീട് റീൽസ് കത്തിക്കയുകയായിരുന്നു, റിസ്വാൻ പറയുന്നു.
View this post on Instagram
ഫുട്ബോളിനുള്ള ആഗോള ആരാധനയാണ് ഇത്രയേറെ വ്യൂസ് നേടാൻ കാരണമെന്നാണ് വിലയിരുത്തൽ. അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഫ്രീ കിക്കിന്റെ കൃത്യതയും ഇതിന് പ്രധാന ഘടകമായി.