ടെഹ്റാൻ: ഇറാനിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു. ടെഹ്റാനിൽ സുപ്രീംകോടതിക്ക് പുറത്തുവച്ചുണ്ടായ വെടിവെപ്പിലാണ് ജഡ്ജിമാർ കൊല്ലപ്പെട്ടത്. മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേർക്ക് നേരെയും വെടിയുതിർത്ത ശേഷം അക്രമി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ട്.
ജഡ്ജിമാരിൽ ഒരാളുടെ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഹൊജ്ജത്ത് അൽ ഇസ്ലാം റാസിനി, ഹൊജ്ജത്ത് അൽ ഇസ്ലാം വൽ മുസ്‌ലിമീൻ മൊഖിസെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരാണ്.















