കോഴിക്കോട്: ലഹരി വിൽപന നടത്തുന്ന സംഘത്തെ പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് ഫാരിസ്, കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ എന്നിവരെയാണ് കസബ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 16 ഗ്രാം MDMA പിടിച്ചെടുത്തു. പാളയം ജൂബിലി ഹാളിന് സമീപത്തു നിന്നാണ് സംഘത്തെ പിടികൂടിയത്.
മാളുകൾ, ഫുട്ബോൾ ടർഫുകൾ, പെരുമണ്ണ, മാങ്കാവ് അരയിടത്തുപാലം, പന്തിരങ്കാവ് എന്നീ ഭാഗങ്ങളിൽ ലഹരിവസ്തുക്കൾ ചില്ലറ വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. MDMA പിടികൂടിയ കേസിൽ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് പിടിയിലായ മുഹമ്മദ് ഫാരിസ്.















