50 വർഷം, 250 പുസ്തകങ്ങൾ; ​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻപിള്ളയ്ക്ക് ആദരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50 വർഷം, 250 പുസ്തകങ്ങൾ; ​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻപിള്ളയ്‌ക്ക് ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 09:54 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലിക്ക് ആദരം അർപ്പിച്ച് സാഹിത്യ നഗരം. കോഴിക്കോട് നടന്ന സുവർണ ജൂബിലി ആഘോഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്.

തിരക്കേറിയ ജീവിതത്തിനിടയിൽ 250 പുസ്തകങ്ങൾ എഴുതുക എന്നത് വലിയ കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഗോവ തന്റെ ജന്മഭൂമിയാണ്. ഇപ്പോൾ കേരളമാണ് കർമഭൂമി. ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കും, മലയാളം സംസാരിക്കുകയും ചെയ്യും. രണ്ട് സംസ്ഥാനങ്ങൾക്കും സാംസ്കാരികമായും ചരിത്രപരമായും സമാനതകൾ ഏറെയുണ്ടെന്നും അർലേക്കർ ചൂണ്ടിക്കാട്ടി. പ്രിയ സഹോദരി, സഹോദരന്മാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് പൊതുപ്രവർത്തനമെന്ന് വിശ്വസിക്കുന്നതായി ​അർലേക്കർ കൂട്ടിച്ചേർത്തു. ഏതു പാർട്ടി പ്രവർത്തകനായാലും മനുഷ്യത്വമാണ് വേണ്ടത്. അത് ശ്രീധരൻപിള്ളയ്‌ക്കുണ്ട്. ഗോവയും കേരളവും നന്നായി മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. നല്ല രാഷ്‌ട്രീയക്കാരൻ ആവണമെങ്കിൽ, ആദ്യം നല്ല മനുഷ്യൻ ആവണം. നല്ല മനുഷ്യൻ ആയില്ലെങ്കിൽ സമൂഹത്തിന് ഒന്നും കൊടുക്കാൻ പറ്റില്ലെന്നും ​ഗവർണർ അർലേക്കർ പറഞ്ഞു.

സ്വാമി ചിദാനന്ദപുരി, കാന്തപുരം അബൂബക്കർ മുസ്ലിയാർ, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃത്രീയൻ കാത്തോലിക്ക ബാവ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി. എംപി അഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ കൃഷ്ണ ദാസ്, MK രാഘവൻ MP, പിവി ചന്ദ്രൻ, NK അബ്ദുൾ റഹ്മാൻ, ആറ്റക്കോയ പള്ളിക്കണ്ടി, MV കുഞ്ഞാമു തുടങ്ങിയവർ സംബന്ധിച്ചു.

ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത കാന്തപുരം AP അബൂബക്കർ മുസ്ലിയാറുടെ വാക്കുകൾ. ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തതിലും വിമർശനം ഉണ്ടാകും. മുമ്പ് ഒ. രാജഗോപാൽ മർകസിൽ വന്നപ്പോൾ വലിയ കോലാഹലമാണ് ഉണ്ടായത്. ഇപ്പോൾ അതൊക്കെ കെട്ടടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് അഡ്വ. പി.എസ് ശ്രീധരൻപിള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു. വളർച്ചയ്‌ക്ക് അരങ്ങ് ഒരുക്കിയവർക്കെല്ലാം അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. നല്ല മനുഷ്യനാകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ​ഗവർണറും മുഖ്യമന്ത്രിയുമല്ല, സാധാരണ ജനങ്ങളാണ് വലുതെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയത്തിൽ ശത്രുക്കൾ ഇല്ല. എതിരാളികൾ മാത്രമാണുള്ളത്. കാന്തപുരവുമായി വളരെക്കാലമായുള്ള ആത്മബന്ധമാണ്. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും ഊഷ്മളമായ ബന്ധം തുടരുന്നു. 30 കൊല്ലം മുൻപ് താനും ഒ. രാജഗോപാലും കാന്തപുരത്തെ കണ്ടത് വലിയ വിവാദമായിരുന്നു. കാലം ഇതിനെല്ലാം മറുപടി നൽകി. താൻ വിശ്വസിക്കുന്ന പാർട്ടി കാന്തപുരത്തെ ഏതുപരിപാടിക്ക് വിളിച്ചാലും വരും. അതിന് മറയൊന്നും കാന്തപുരം തീർക്കാറില്ല. ഇതെല്ലാം വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഢതയാണെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.

Tags: goa governorps sreedharan pillaiKerala GovernorRajendra Vishwanath Arlekar
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies