ലഹരിക്കൊലപാതകം തുടർക്കഥയാകുന്നു; മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; ആശുപത്രിയിൽ എത്തിച്ചത് ബൈക്ക് അപകടമെന്ന വ്യാജേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിക്കൊലപാതകം തുടർക്കഥയാകുന്നു; മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; ആശുപത്രിയിൽ എത്തിച്ചത് ബൈക്ക് അപകടമെന്ന വ്യാജേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 04:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലഹരിക്കൊലപാതകം. ലഹരിക്കടിമയായ മകന്റെ ക്രൂരമർദനത്തിൽ ​ഗുരുതരമായി പരുക്കേറ്റ പിതാവ് മരണത്തിന് കീഴടങ്ങി. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം.

ഈമാസം 15നാണ്  മകൻ ആദിത്യൻ ഹരികുമാറിനെ ക്രൂരമായി മർദിച്ചത്. ഈ സമയത്ത് ഇയാൾ ലഹരി ഉപയോ​ഗിച്ചിരുന്നു. മുഖത്തും തലയ്‌ക്കും പരിക്കേറ്റ ഹരികുമാറിനെ  ബൈക്ക് അപകടത്തിൽ പരുക്കേറ്റെന്ന വ്യാജേനയാണ് ആശുപത്രിയിൽ എത്തിച്ചത്.

തുടർന്ന് ചികിത്സയിലിരിക്കെയാണ് ഹരികുമാർ മരിച്ചത്.  ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ നടപടിയിലേക്ക് കടക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

സംസ്ഥാനത്ത് ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും ആശങ്കാജനകമായി വർദ്ധിച്ച് വരികയാണ്.  ദിവസങ്ങൾക്ക് മുമ്പാണ് ചേന്ദമംഗലത്ത് ലഹരിക്കടിമയായ യുവാവ് അയൽവാസികളായ മൂന്ന് പേരെ കൊലപ്പെടുത്തിയത്. വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമത്തിലായിരുന്ന സ്വന്തം അമ്മയെ മകൻ വെട്ടികൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. 2025 ന്റെ ആദ്യ ദിവസം തന്നെ കേട്ടത് തൃശൂരിൽ ലഹരിക്കടിമയായ ഒൻപതാം ക്ലാസുകാരൻ 30 കാരനെ കൊലപ്പെടുത്തിയ വാർത്തയായിരുന്നു. ലഹരി സമൂഹത്തെ ആകെ കാർന്ന് തിന്നുമ്പോഴും പൊലീസും ആഭ്യന്തരവകുപ്പും നോക്കു കുത്തികളായി തുടരുന്നതിൽ പൊതുജനങ്ങൾ അസ്വസ്ഥരാണ്.

Tags: Murderchemical drugsലഹരിക്കൊലപാതകം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies