ചൈനയോടുളള അമർഷം; ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്; നടപടികൾ ആരംഭിക്കാൻ ട്രംപിന്റെ ഉത്തരവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World USA

ചൈനയോടുളള അമർഷം; ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്; നടപടികൾ ആരംഭിക്കാൻ ട്രംപിന്റെ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 11:20 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്. ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായക നീക്കം. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. ഇത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓർഡർ ഒപ്പ് വെക്കുന്നതിനിടെ ട്രംപ് മാദ്ധ്യമപ്രവർത്തകരോടും പിആർ ഡിപ്പാർട്ട്മെന്റുമായും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. യുഎൻ മാനദണ്ഡപ്രകാരം അം​ഗത്വം പിൻമാറ്റം പൂർത്തിയാകാൻ ഒരു വർഷത്തോളം എടുക്കും.

ലോകാരോ​ഗ്യ സംഘടനയക്ക് യുഎസ് നൽകുന്ന തുകയാണ് ട്രംപിനെ ചൊടിപ്പിച്ചത്. 500 ദശലക്ഷം ഡോളർ യുഎസ് നൽകുമ്പോൾ വികസിത രാജ്യമായ ചൈന നൽകുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി . വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നൽകുന്നതിനെ മുൻപും ട്രംപ് വിമർശിച്ചിരുന്നു.

കഴിഞ്ഞ ടേമിൽ ധനസഹായം വെട്ടി കുറയ്‌ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ട്രംപ് തുടക്കമിട്ടെങ്കിലും ജോബൈഡൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് നിർത്തിവെക്കുകയായിരുന്നു. വലിയ തുക യുഎസ് ചെലവഴിക്കുമ്പോൾ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിർപ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കൻ ജനതയുടെ ആരോ​ഗ്യസംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയിടെ സമയത്ത് ലോകാരോഗ്യ സംഘടന നിഷ്ക്രീയമായിരുന്നുവെന്നും ചൈനയാണ് സം​ഘടനയെ നിയന്ത്രിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

യുഎസിന്റെ പിൻമാറ്റം മൂന്നാലോക രാജ്യങ്ങളേയും ആഫ്രിക്കൻ രാജ്യങ്ങളെയാണ് കൂടുതലായും ബാധിക്കുക. യുഎസ് ധനസഹായം നിർത്തലാകുന്നതോടെ പല പൊതുജനാരോ​ഗ്യ പരിപാടികളുടെയും നടത്തിപ്പ് പോലും അവതാളത്തിലാകും. 2022-ലും 2023-ലും1.284 ബില്യൺ ഡോളറാണ് യുഎസ് ലോകാരോഗ്യ സംഘടനയ്‌ക്ക് നൽകിയത്.

Tags: WHOUNO
ShareTweetSendShare

More News from this section

യുഎസിന്റെ ആണവ പരീക്ഷണം; സ്ഫോടങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കൻ ഊർജ്ജ സെക്രട്ടറി

അടങ്ങിയൊതുങ്ങി നിൽക്കണം; അല്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും; ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

യുഎസ് ഷട്ട്ഡൗൺ10-ാം ദിവസത്തിലേക്ക്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം, പ്രതിഷേധം കനക്കുന്നു

“ഈ പുരസ്കാരം ട്രംപിന് കൂടി സമർപ്പിക്കുന്നു”; സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മരിയ കൊറീന

ഇസ്രയേൽ- ഹമാസ് സമാധാന കരാർ; ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies