വീഡിയോ പ്രചരിപ്പിച്ചത് സ്കൂളുകാരല്ല, മാനസാന്തരം വന്ന വിദ്യാർത്ഥി ഈ സ്കൂളിൽ തന്നെ തുടർന്നും പഠിക്കും; നിലപാട് വ്യക്തമാക്കി പ്രിൻസിപ്പൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീഡിയോ പ്രചരിപ്പിച്ചത് സ്കൂളുകാരല്ല, മാനസാന്തരം വന്ന വിദ്യാർത്ഥി ഈ സ്കൂളിൽ തന്നെ തുടർന്നും പഠിക്കും; നിലപാട് വ്യക്തമാക്കി പ്രിൻസിപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 04:21 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ. സ്കൂളിൽ നിന്നുള്ള ആരുമല്ല വീഡിയോ പ്രചരിപ്പിച്ചതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കളെ കാണിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്. അത് വിദ്യാർത്ഥിയുടെ പിതാവിന് അയച്ചുനൽകുകയും ചെയ്തു. പ്രകോപിതനായ പിതാവ് ആ വീഡിയോ കുട്ടിയുടെ അമ്മയ്‌ക്കും അയച്ചുനൽകി. ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സ്കൂൾ അധികൃതർ ആരും തന്നെ വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ ഉറപ്പുനൽകി.

അപ്രതീക്ഷിതവും അങ്ങേയറ്റം സങ്കടകരവുമായ സംഭവമാണ് കഴിഞ്ഞ ദിവസം സ്കൂളിലുണ്ടായത്. സ്ഥാപനമേലധികാരി എന്ന നിലയിൽ ഇത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. സ്കൂളിന്റെ മേലധികാരികൾക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശേഷം തൃത്താല പൊലീസ് സ്റ്റേഷൻ അധികൃതരെയും വിവരമറിയിച്ചു. സ്കൂളിന്റെ പ്രിൻസിപ്പൽ എന്ന നിലയിൽ ഈ മൂന്ന് കാര്യങ്ങളാണ് ചെയ്തത്. തുടർന്നുള്ള നടപടികൾ പൊലീസും മേലധികാരികളും നിർദേശിക്കുന്നതിനനുസരിച്ച് സ്വീകരിക്കും.

വിദ്യാർത്ഥിയിൽ നിന്ന് അസാധാരണമായ പ്രതികരണമാണുണ്ടായത്. ഇത് രക്ഷിതാക്കളെ അറിയിക്കുന്നതിന് വേണ്ടി, കൂടെയുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു വീഡിയോ പകർത്തിയത്. കുട്ടിയുടെ പിതാവിനും തൃത്താല പൊലീസിനും മാത്രമാണ് വീഡിയോ പങ്കുവച്ചത്. ഈ രണ്ട് സ്ഥലത്തേക്കല്ലാതെ വീഡിയോ അയച്ചിട്ടില്ല. – പ്രിൻസിപ്പൽ വ്യക്തമാക്കി.

പാലക്കാട്ടെ സ്കൂൾ അദ്ധ്യാപകന് നേരെ വിദ്യാർത്ഥി നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് വിവാദത്തിന് കാരണം. പെരുമാറ്റം തെറ്റിപ്പോയെന്ന് കുട്ടി മനസിലാക്കുകയും അദ്ധ്യാപകരോട് മാപ്പ് പറയുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. കുട്ടിയെ സസ്പെൻഡ് ചെയ്തെന്ന വാർത്ത തെറ്റാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. മാനസാന്തരം വന്ന വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകിയ ശേഷം സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അവർ പറഞ്ഞു.

Tags: schoolschool principalPalakkad School
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies