ജമ്മുകശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ജയ്സ്വാൾ നാലു റൺസെടുത്താണ് മടങ്ങിയത്. രോഹിത് ശർമ ഒരു ഷോർട്ട് പിച്ച് പന്തിലാണ് പുറത്തായത്.
ഒരു ആറടി നാലിഞ്ചുകാരന്റെ പേസ് ആക്രമണമാണ് മുംബൈയെ തളർത്തിയത്. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഉമർ നസിർ മിർ എന്ന 31-കാരനാണ് ഇന്ത്യൻ താരങ്ങളെ വെള്ളം കുടുപ്പിച്ചത്. രോഹിത്തിന് പുറമെ രഹാനയെ(12)യുടെ കുറ്റി തെറിപ്പച്ച മിർ ശിവം ദുബെയെ ഡക്കാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ജമ്മുകശ്മീരിനായി മികച്ച പ്രകടനം നടത്തുന്ന പേസറാണ് മിർ.
2013-ലായിരുന്നു അരങ്ങേറ്റം. 57 മത്സരങ്ങളിൽ നിന്ന് 138 വിക്കറ്റ് നേടിയ താരം ലിസ്റ്റ് എയിൽ 54 വിക്കറ്റും ടി20യിൽ 32 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2018-19 സീസണിൽ ദിയോദർ ട്രോഫിയിൽ ഇന്ത്യ സിയ്‌ക്കായി കളിച്ചിട്ടുണ്ട്.
@itsmihir412 pic.twitter.com/PXawxTr7Wi
— stuud (@stuud18) January 23, 2025