34-കാരിയുടെ മൃതദേഹം വളർത്തുനായ്‌ക്കൾ ഭക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അഡ്രിയാന നിയാഗോയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. റൊമേനിയൻ യുവതിയെ ബുക്കാറെസ്റ്റിന് സമീപത്തെ അപ്പാർട്ട്മെന്റിലാണ് കണ്ടെത്തിയത്. ആൻഡ സാഷ എന്ന് വിളിക്കുന്ന യുവതിയെ അഞ്ചു ദിവസമായി കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതയെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
പൊലീസ് ഇവരുടെ ബന്ധുക്കളും ഫയർഫോഴ്സുമായി എത്തി അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്ത് നോക്കുമ്പോൾ യുവതിയുടെ മൃതദേഹത്തിനരികിൽ അരുമ പഗ് നായ്‌ക്കളുമുണ്ടായിരുന്നു. നായ്‌ക്കൾ യുവതിയുടെ മൃതദേഹം ഭക്ഷിക്കാൻ തുടങ്ങിയിരുന്നു. ദിവസങ്ങളായി ഭക്ഷണം കിട്ടാതിരുന്നതോടെയാണ് യുവതിയുടെ മൃതദേഹം നായ്‌ക്കൾ ആഹാരമാക്കിയത്.
ഇവരുടെ മൃതദേഹം ഗോർജ് ഫോറൻസിക് മെഡിസിൻ സർവീസിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഇതിന് ശേഷമേ മരണ കാരമം വ്യക്തമാകൂ. ശരീരത്തിന്റെ താഴ്ഭാഗത്ത് രക്ഷം തളംകെട്ടിയ നിലയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇത് മരണം നടന്നിട്ട് മണിക്കൂറുകളായതിനെ സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്ന സംശയം പൊലീസിനില്ല. അതേസമയം യുവതിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.















