മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ കലഹമോ ഉണ്ടാകും. സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗമോ ക്ലേശമോ ഉണ്ടാകും. ശത്രുഭയം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്താശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ശത്രുനാശം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുബാംഗങ്ങൾ ഒരുമിച്ചു മംഗള കർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വ്യവഹാര പരാജയം ഉണ്ടാകും. ജല സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും. മനോരോഗം, കാര്യതടസ്സം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
എഴുത്തുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് പേരും പ്രശസ്തിയും നേടുവാൻ സാധിക്കും. മനോരോഗമുള്ളവർ മരുന്ന് മറക്കുകയും അതുവഴി രോഗം മൂർച്ഛിക്കാനും സാധ്യതയുള്ള സമയമാണ്
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ഐക്യം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും. നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. ഇന്ന് തൃക്കേട്ട നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വരവിനേക്കാൾ ചെലവ് വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകും. ജലദോഷം,പനി, വാത-പിത്ത-ഉദര രോഗം എന്നിവ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അസുഖം കൂടുവാൻ ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വരും. ധനലാഭം, ബിസിനസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം, കാര്യവിജയം, കുടുംബ സൗഖ്യം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
പിതാവിനോ പിതൃ ബന്ധുക്കൾക്കോ വിയോഗമോ രോഗാവസ്ഥയോ വന്നുചേരുവാനുള്ള സാഹചര്യം ഉണ്ടാകും. ശത്രുഭയം, വ്യവഹാര പരാജയം, ഭാഗ്യഹാനി, ജല ഭയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)