കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം; മൻ കി ബാത്തിൽ മോദി പ്രശംസിച്ച അസമിലെ പദ്ധതി; 'ഹാതി ബോന്ധു' വിനെക്കുറിച്ചറിയാം..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം; മൻ കി ബാത്തിൽ മോദി പ്രശംസിച്ച അസമിലെ പദ്ധതി; ‘ഹാതി ബോന്ധു’ വിനെക്കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 11:50 am IST
FacebookTwitterWhatsAppTelegram

ജനുവരി 19 ന് സംപ്രേക്ഷണം ചെയ്ത 2025 ലെ തന്റെ ആദ്യ മൻ കി ബാത്തിൽ അസമിന്റെ ‘ഹാതി ബോന്ധു’ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ഇത് പദ്ധതിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായാണ് മോദി ‘ഹാതി ബോന്ധു’വിനെ വിശേഷിപ്പിച്ചത്. അസമിലെ നാഗോണിലും കർബി ആംഗ്ലോങ്ങിലും മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിൽ പദ്ധതി വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.

ഗുവാഹത്തിയിൽ നിന്നുള്ള 90 വയസ്സുള്ള പ്രകൃതിസ്‌നേഹി പ്രദീപ് ഭൂയാനും നാഗോണിലെ പ്രാദേശിക പ്രവർത്തകനായ ബിനോദ് ദുലു ബോറയും ചേർന്ന് 2018-ലാണ് ‘ഹാതി ബോന്ധു’വിന് തുടക്കമിട്ടത്. കൃഷിനാശവും ആളപായവും തടയാൻ ഗ്രാമവാസികൾ ആനകൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേക ഇടങ്ങൾ സൃഷ്ടിച്ചു. നാഗോൺ, കാർബി ആംഗ്ലോംഗ് ജില്ലകളിലെ 30 ഹെക്ടർ സ്വകാര്യ ഭൂമിയിൽ ആനകൾക്ക് പ്രത്യേക ഭക്ഷണ സ്രോതസ്സായി നേപ്പിയർ പുല്ല് നട്ടുപിടിപ്പിച്ചു. ഇപ്പോൾ 800-ലധികം ബിഘാസ് (ഏകദേശം 266 ഏക്കർ) ഫലഭൂയിഷ്ഠമല്ലാത്ത തരിശു ഭൂമി ആനകളുടെ തീറ്റ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

ആനയുടെ പെരുമാറ്റത്തെ സൂക്ഷ്മമായി മനസിലാക്കിയതാണ് ഹാതി ബോന്ധു സംഘടനയുടെ വിജയം. നാഗോൺ-കർബി ആംഗ്ലോംഗ് അതിർത്തിയിൽ നടത്തിയ നിരീക്ഷണത്തിലൂടെ ആനകൾ കർബി കുന്നുകളിൽ നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ ഉപയോഗിക്കുന്ന പ്രധാന വഴികൾ സംഘം തിരിച്ചറിഞ്ഞു. ഇത് തടയാൻ ഈ വഴികളിലുടനീളം ഭക്ഷ്യവിളകൾ നട്ടുപിടിപ്പിച്ചു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും സുരക്ഷയും ലഭിക്കുന്ന ഈ പ്രദേശങ്ങളിലേക്കാണ് ആനകൾ ഇപ്പോൾ ആകർഷിക്കപ്പെടുന്നത്. ഇത് അവരെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകറ്റുകയും കർഷകർക്ക് അവരുടെ വിളകൾ ഭയമില്ലാതെ വിളവെടുക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

ഒരിക്കൽ കാട്ടാന ആക്രമണങ്ങളുടെ ഹോട്ട്‌സ്‌പോട്ടായിരുന്ന ഈ പ്രദേശത്ത് കഴിഞ്ഞ എട്ട് വർഷമായി ഒരു അക്രമണ സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. ദീർഘകാലമായി നെൽകൃഷി ഉപേക്ഷിച്ചിരുന്ന കർഷകർ ഇപ്പോൾ എല്ലാവിളകളും കൃഷി ചെയ്യുന്നു. ഒരുവശത്ത് ആനകൾ നേപ്പിയർ പുല്ല് കഴിക്കുമ്പോൾ മറുവശത്ത് കർഷകർ തങ്ങളുടെ വിളവെടുപ്പ് നടത്തുന്ന അപൂർവ മനുഷ്യ-വന്യമൃഗ സഹവർത്തിത്വമാണ് പദ്ധതിയിലൂടെ സാധ്യമായത്.

Tags: AssamELEPHANTMann Ki Baatpm modiwild eelephant attackHati Bondhuman-elephant conflict
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies