മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
യാത്രാക്ലേശം കൂടുതലുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാനസികമായും സാമ്പത്തികമായും ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ നിർബന്ധിതനാകും. ഉദര പ്രശ്നം ഉടലെടുക്കുവാൻ ഇടയാകും. പരാശ്രയം, മനോ ദുഃഖം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. പുതിയ ബിസിനസ്സിൽ കരാർ ഒപ്പ് വെയ്‌ക്കുവാൻ സാധിക്കും, എന്നാൽ മദ്ധ്യാഹ്നം മുതൽ ശരീര സുഖക്കുറവ്, മനഃശാന്തി ഇല്ലായ്മ എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധു ജന ഗുണാനുഭവങ്ങൾ സത് സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കുവാൻ സാധിക്കുക എന്നിവ അനുഭവത്തിൽ വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കോടതി കേസുകളിൽ അനുകൂലമായ വിജയം ഉണ്ടാകും. കുടുംബത്തിൽ ഐക്യതയും ദാമ്പത്യ സുഖവും അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ വളരെകാലമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയ്‌ക്ക് മാറ്റം അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സഞ്ചാരശീലം കൂടുകയും യാത്രയിൽ അപകടം ഉണ്ടാകുവാനും സാധ്യതയുണ്ട്. കുടുംബപരമായി വളരെ അധികം സങ്കീർണമായ പ്രശ്നങ്ങൾ ഉടലെടുക്കുകയും കുടുംബത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർ പ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, ശത്രുഹാനി, ധനനേട്ടം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, ബിസിനസ്സുകാർക്ക് പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സ്ഥിതി വിശേഷം എന്നിവ അനുഭവത്തിൽ വരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ മാതാപിതാക്കൾക്കോ ജീവിതപങ്കാളിക്കോ തനിക്കോ രോഗാദിദുരിതം വരുവാനും ആശുപത്രിവാസത്തിനും സാധ്യതയുണ്ട്. നിദ്രാഭംഗം, ശർദ്ദി, ഉദരരോഗം, തലവേദന, ധനക്ലേശം എന്നിവ അലട്ടും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും. ഇന്ന് മൂലം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബബന്ധുജന കലഹം, അന്യസ്ത്രീബന്ധം മൂലം മാനഹാനി, ധനനാശം എന്നിവ സംഭവിക്കും. ശരീര സുഖക്കുറവ് അനുഭവപ്പെടുകയും ഉഷ്ണ രോഗങ്ങൾ പിടിപെടുവാനും സാധ്യത. സന്താനക്ലേശം ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധു ജന ഗുണാനുഭവങ്ങൾ സത്സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കുവാൻ സാധിക്കുക എന്നിവ അനുഭവത്തിൽ വരും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കർമ്മ സംബന്ധമായി വളരെയധികം പുരോഗതി ലഭിക്കുവാൻ സാധ്യതയുണ്ട്. മേലധികാരിയുടെ പ്രീതി ലഭിക്കുകയും പദവിയിൽ ഉയർച്ച ലഭിക്കുവാനും ഇടയുണ്ടാകും. ദാമ്പത്യ ഐക്യം ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)