ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഡൽഹിയിൽ നടന്ന ചടങ്ങിൽ എല്ലാവർക്കും മധുരം നൽകിയാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്.
രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച ഭരണഘടനശിൽപികൾക്കും സ്വാതന്ത്ര്യസമര സേനാനികൾക്കും ധീര സൈനികരെയും സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതം സൃഷ്ടിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഇത്തവണ ഇന്തോനേഷ്യൻ പ്രസിസഡൻ്റ് പ്രബോവോ സുബിയാന്തോയാണ് വിശിഷ്ഠാതിഥി. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യൻ പ്രസിഡൻ്റായിരുന്നു മുഖ്യിതിഥി. ഏകദേശം 10,000-ത്തിലേറെ പേരെയാണ് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയാകാൻ പ്രത്യേകം ക്ഷണിച്ചിട്ടുള്ളത്. 10.30- നാകും പരേഡ് ആരംഭിക്കുക.