ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ കൈവിട്ടുകളയുമായിരുന്ന വിജയം കൈപ്പിടിയിലൊതുക്കിയ തിലക് വർമയുടെ മാച്ച് വിന്നിംഗ് പ്രകടനത്തിന് ക്യാപ്റ്റന്റെ അർഹിക്കുന്ന ആദരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിനുശേഷം യുവതാരത്തെ താണുവണങ്ങുകയും കയ്യടിച്ച് വരവേൽക്കുകയും ചെയ്യുന്ന സൂര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലും വൈറൽ.
സമ്മർദ്ദത്തിനിടയിലും തിലകിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് തോല്പിച്ചിരുന്നു. 55 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ തിലകാണ് ഇന്ത്യയുടെ വിജയശില്പി. പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡും താരം സ്വന്തമാക്കി. അവസാന നാല് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയും സഹിതം 318 റൺസാണ് ഈ ഇടംകൈയ്യൻ ബാറ്റർ നേടിയത്.
മത്സരത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച സൂര്യകുമാർ തിലകിന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. “എല്ലാവർക്കും കണ്ടുപഠിക്കാവുന്ന ഇന്നിംഗ്‌സാണ്. നിർണായക ഘട്ടങ്ങൾ ടീമിനുവേണ്ടി ഉത്തരവാദിത്തമേറ്റെടുത്ത് കളിക്കുന്നത് മറ്റുള്ളവർക്കും പ്രചോദനമാണ്” സൂര്യകുമാർ പറഞ്ഞു.
Tilak Verma with Suryakumar yadav after match yesterday at Chapeuk.!!!!
– A beautiful Video, Mumbai Indians boy’s..!!
— MANU. (@Manojy9812) January 26, 2025















