മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്തുവിട്ടു. ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഭ്രമിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. മാസ് ആക്ഷൻ എൻ്റർടൈനർ ലൂസിഫറിനേക്കാളും ഡോസ് കൂടിയ ഐറ്റമാകുമെന്ന് ഉറപ്പിക്കുന്നതാണ് ടീസർ. മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്. ഏവരും കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.രണ്ടര മിനിട്ടോളം ദൈർഘ്യമുള്ള ടീസറിൽ ഒന്നാം ഭാഗത്തിലുള്ള മിക്കവരെയും കാണാം.
മലാളത്തിനൊപ്പം കന്നഡ, തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലും ടീസർ എത്തിയിട്ടുണ്ട്. അബ്രാം ഖുറേഷിയായി മോഹൻലാലിന്റെ വരവാണ് ടീസറിൽ കാണാനാകുന്നത്. പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് ആൻ്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്ഷൻസും ചേർന്നാണ്. വമ്പൻ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയതെന്ന് വ്യക്തമാക്കുന്ന വിഷ്വലുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുരളി ഗോപി തുലിക ചലിപ്പിച്ച ചിത്രം മലയാളത്തിലെ പല റെക്കോർഡുകളും കടപുഴക്കുമെന്ന് ഉറപ്പാക്കുന്നതാണ് പുറത്തുവന്ന ടീസർ.















