ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐയ്‌ക്ക് പരാതി നൽകിയെന്ന് റിപ്പോർട്ട്. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഗവാസ്കർ നടത്തിയിരുന്നത്. ടൂർണമെന്റിൽ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയതും.
ടൂർണമെന്റിലെ ആദ്യ ടെസ്റ്റ് രോഹിത് ശർമ കളിച്ചിരുന്നില്ല. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം അവധിയെടുത്തത്. ഇതിന് പിന്നാലെ ഗവാസ്കർ വിമർശനം ഉയർത്തിയിരുന്നു. രോഹിത് ശർമയുടെ അഭാവം ടീമിനെ ബാധിക്കുമെന്നും. ആദ്യ ടെസ്റ്റ് കളിക്കാതിരിക്കുന്നെങ്കിൽ മുഴുവൻ പരമ്പരയും അദ്ദേഹം കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും ബുമ്രയെ നയിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഗവാസ്കർ പറഞ്ഞത്.
ഇതിന് പിന്നാലെ ടീമിൽ ജോയിൻ ചെയ്ത രോഹിത് ശർമയ്‌ക്ക് ടൂർണമെന്റിലാകെ 31 റൺസാണ് നേടാനായത്. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ നിന്ന് രോഹിത് പിന്മാറിയിരുന്നു. തുടർന്ന് രോഹിത് വിരിക്കണമെന്നാവശ്യവുമായി ഗവാസ്കർ രംഗത്തുവന്നിരുന്നു. ഇതോടെയാണ് രോഹിത് ഗവാസ്കറിനെതിരെ പരാതി നൽകാൻ തീരുമാനിക്കുന്നത്. ഗവാസ്കറിന്റെ അത്തരത്തിലുള്ള വിമർശനം അനാവശ്യമായിരുന്നുവെന്നും ഇത് സമർദ്ദം വർദ്ധിപ്പിക്കുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിത് ബിസിസിഐ സമീപിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.















