SUV കളിലെ രാജാവാകാൻ കിയ സിറോസ് കേരളത്തിലും; ആറ് എയർബാഗുകൾ, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പിൻസീറ്റുകൾ സ്ലൈഡ് ചെയ്യാം; സവിശേഷതകൾ ഏറെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

SUV കളിലെ രാജാവാകാൻ കിയ സിറോസ് കേരളത്തിലും; ആറ് എയർബാഗുകൾ, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പിൻസീറ്റുകൾ സ്ലൈഡ് ചെയ്യാം; സവിശേഷതകൾ ഏറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 09:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി; കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ ആണ് പുതിയ മോഡൽ അവതരിപ്പിച്ചത്. കിയ ഇന്ത്യ ഏരിയ സെയിൽസ് മാനേജർ ആശിഷ് ജോൺ മാത്യൂസ്, ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസ് എന്നിവർ ചടങ്ങിന്റെ ഭാഗമായി.

ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പതിനാറോളം ഓട്ടോണമസ് സുരക്ഷാക്രമീകരണങ്ങളോട് കൂടിയ അഡാസ് ലെവൽ 2 ഫീച്ചർ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് സിറോസ് നിരത്തുകളിലേക്കെത്തുന്നത്. 30 ഇഞ്ച് വലിപ്പമുള്ള ട്രിനിറ്റി പനോരാമിക് ഡിസ്‌പ്ലേ പാനൽ, വയർലെസ് ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 64 നിറങ്ങളുള്ള ആമ്പിയന്റ് മൂഡ് ലൈറ്റിങ് എന്നിവയാണ് പ്രധാന ഇന്റീരിയർ ഫീച്ചറുകൾ.

ടെക് പ്രേമികൾക്കും നഗരയാത്രകളെ ഇഷ്ടപ്പെടുന്നവർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡലിൽ നിരവധി ഫീച്ചറുകളാണ് കിയ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈൻ, ടെക്‌നോളജി, സ്‌പേസ് എന്നിവയിൽ വിപ്ലവകരമായ മോഡലാണ് സിറോസ് എന്ന് നയീം ഷാഹുൽ പറഞ്ഞു. സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, രൂപകൽപ്പന തുടങ്ങിയവയിലൂടെ പുതിയ എസ്യുവി അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ലൈഡ് ചെയ്യാനും മടക്കാനും കഴിയുന്ന പിൻസീറ്റുകളുമാണ് സിറോസിന്റെ മറ്റൊരു സവിശേഷത, കൂടാതെ പിന്നിലെ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ലെയിൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ തുടങ്ങിയവും സജ്ജീകരിച്ചിട്ടുണ്ട്.

സിറോസിന്റെ വില ഫെബ്രുവരി 3-ന് പ്രഖ്യാപിക്കും. ഡീലർഷിപ്പ് സന്ദർശിക്കാതെ തന്നെ ഏറ്റവും പുതിയ സോഫ്റ്റ്വെയറും ഫീച്ചറുകളും ഓട്ടോമാറ്റിക് ആയി തന്നെ ഉപഭോക്താവിന് ലഭ്യമാകുമെന്ന പ്രത്യേകതയും ഉണ്ട്. കൊച്ചിയിൽ വാഹനത്തിന്റെ കേരളത്തിലെ ലോഞ്ചിംഗ് ചടങ്ങിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസ്, കിയ ഇന്ത്യ ഏരിയ സെയിൽസ് മാനേജർ ആശിഷ് ജോൺ മാത്യൂസ്, ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ എന്നിവർ പങ്കെടുത്തു.

Tags: Incheon KiaNew SUV kiaപനോരമിക് സൺറൂഫ്vehiclekiaSUBഇഞ്ചിയോൺ കിയസിറോസ് കേരളത്തിൽകോംപാക്ട് എസ്.യു.വികിയ സെയിൽസ്
Share
Tweet
SendShare

More News from this section

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies