നരഭോജി കടുവ എവിടെ നിന്നെത്തി? ഡാറ്റബേസിൽ ഇല്ലെന്ന് കേരള, കർണാടക വനം വകുപ്പുകൾ; വന്യജീവികൾ വയനാട്ടിൽ വിലസുമ്പോൾ, ഭീതിയൊഴിയാതെ മലയോര ജനത
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരഭോജി കടുവ എവിടെ നിന്നെത്തി? ഡാറ്റബേസിൽ ഇല്ലെന്ന് കേരള, കർണാടക വനം വകുപ്പുകൾ; വന്യജീവികൾ വയനാട്ടിൽ വിലസുമ്പോൾ, ഭീതിയൊഴിയാതെ മലയോര ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 01:19 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാരക്കൊല്ലിയിലെ രാധയുടെ ജീവനെടുത്ത നരഭോജി കടുവയുടെ ഭീതിയിൽ മാനന്തവാടിയിലെ ജനങ്ങൾ കഴിച്ചുകൂട്ടിയത് ദിവസങ്ങളോളമാണ്. വന്യജീവി ശല്യത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർചിത്രമായി പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ പ്രതിഷേധം മാറി. ഒടുവിൽ ആ നാട്ടിലെ ജനങ്ങളുടെ പ്രാർത്ഥന പോലെ തന്നെ കടുവ ചത്തു. ആളെക്കൊല്ലി കടുവയുടെ സാന്നിധ്യം ഇല്ലാതായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് നരഭോജി കടുവ ചത്തതെന്ന നി​ഗമനത്തിലാണ് വനം വകുപ്പ്. അങ്ങനെയെങ്കിൽ ആ കടുവയും നാട്ടിലിറങ്ങില്ലെയെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. മറ്റൊരു ആശങ്ക ഈ കടുവ എവിടെ നിന്ന് എത്തിയെന്നത് സംബന്ധിച്ചാണ്. കേരള, കർണാടക വനം വകുപ്പുകളുടെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയാണ് ആക്രമണം നടത്തിയതും പിന്നീട് ചത്തനിലയിൽ കണ്ടെത്തിയതും. ഈ കടുവ എങ്ങനെയാണ് വയനാട്ടിലെത്തിയതെന്നത് അജ്ഞാതമാണ്.

പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്ന കടുവയോ കടുവക്കൂട്ടമോ നടത്തിയ ആക്രമണത്തിലാകാം ഇത് ചത്തതെന്ന് വനം വകുപ്പ് പറയുന്നുണ്ട്. എവിടെ നിന്നോ എത്തിയ കടുവ പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്ന മറ്റൊരു കടുവയുടെ മുന്നിൽ എത്തിപ്പെട്ടിരിക്കാം. അതിന്റെ ആക്രമണത്തെ തുടർന്ന് പഞ്ചാരക്കൊല്ലിയിലേക്ക് നീങ്ങിയതാകാമെന്നാണ് നി​ഗമനം.

വനവാസി യുവതിയെ കൊന്ന ശേഷം കാട്ടിലേക്ക് മടങ്ങിയപ്പോൾ വീണ്ടും മറ്റ് കടുവകളുടെ പ്രദേശത്ത് എത്തിയിരിക്കാം. അവിടെ ഉണ്ടായ ആക്രമണത്തിലാകാം ഇത് ചത്തത്. കടുവയുടെ കഴുത്തിൽ കണ്ടെത്തിയ നാല് പല്ലുകളുടെ ആഴത്തിലുള്ള മുറിവ് മറ്റൊരു കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അധികം പഴക്കമില്ലാത്ത ഈ മുറിവുകളാണ് മരണകാരണമെന്നും കരുതുന്നു.

കടുവകൾ ഇണ ചേരുന്ന കാലമാണ് ഇപ്പോൾ. ഈ സമയത്ത് അപരിചിത കടുവ എത്തിയാൽ മറ്റ് കടുവകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവാണ്. കടുവ ചത്തത് സംബന്ധിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി വനം വകുപ്പിനോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ വയനാട്ടിൽ വിവിധ പ്രദേശങ്ങളിൽ വന്യജീവികളെ കണ്ടതായി ജനങ്ങൾ പറയുന്നുണ്ട്. കുറുക്കൻമൂലയിൽ കടുവയെ കണ്ടതായി പ്രദേശവാസി പറയുന്നു.

Tags: tigerForest departmentPancharakolliDatabase
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies