മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കലാ രാഷ്‌ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിൽ വിജയിക്കുകയും പാരിതോഷികങ്ങൾ ലഭിക്കുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. അന്യസ്ത്രീ ബന്ധം ശക്തമാകുകയും അത് ജീവിത പങ്കാളിയുമായി അസ്വാരസ്യം ഉണ്ടാവാനും പരസ്പരം അകൽച്ച ഉണ്ടാവാനും ഇടനൽകും.
ഇതും വായിക്കുക
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സ്ത്രീകൾ മൂലം അപമാനം, മാനഹാനി എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം കേൾക്കേണ്ട അവസ്ഥ സംജാതമാകും
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും. ബിസിനസ്സിൽ ഉള്ളവർക്ക് വളരെ അധികം ധനനേട്ടം വരുന്ന സമയമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ശത്രുജയം, വ്യവഹാരങ്ങളിൽ വിജയം, മനഃസന്തോഷം, കീർത്തി, സാമ്പത്തിക ഉന്നതി, കുടുംബത്തിൽ അഭിവൃദ്ധി എന്നിവ ഉണ്ടാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വൈകാരീകമായ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബംവിട്ടു മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. അന്യദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ വന്നുചേരാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബപരമായി ചില അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും രൂപപ്പെടും. മാതാവിനോ പിതാവിനോ ക്ലേശങ്ങൾ വരികയും ആശുപത്രിവാസം ഉണ്ടാവാനും സാധ്യത ഉണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
മനോധൈര്യം, ശത്രുഹാനി, ചിന്താശേഷി, പക്വത, മനഃസന്തോഷം, ആരോഗ്യവർദ്ധനവ് എന്നിവ ഉണ്ടാകും. പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ ലഭിക്കുവാൻ ഇടയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
തനിക്കോ ജീവിതപങ്കാളിക്കോ അസുഖങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാവാനും തൊഴിൽ ക്ലേശം, സ്ഥാനം നഷ്ടം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ബന്ധു ജനസമാഗമം, തൊഴിൽവിജയം, മേലധികാരിയുടെ പ്രീതി, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാനുള്ള അവസരം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. ഇന്ന് തിരുവോണം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വളർത്തു മൃഗങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വരും. കൃഷി ഇറക്കിയിരിക്കുന്നവർക്ക് നഷ്ടങ്ങൾ വരുന്ന സമയമാണ്. ജോലി നഷ്ടം, സുഹൃത്തുക്കളുമായി തെറ്റി പിരിയേണ്ടതായ അവസ്ഥ, എന്നിവ ഉണ്ടാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും. ജോലിയിൽ സ്ഥാന കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും.കുടുംബത്തിൽ അഭിവൃദ്ധി, ദാമ്പത്യ ഐക്യം, ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)