ജന്മനാ കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അഭിനയ. പണിയെന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാള സിനിമയിലും താരം പ്രത്യേക ഇടം കണ്ടെത്തി. എന്നാൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മലയാളത്തിലെ അരങ്ങേറ്റം. വൺ ബൈ ടു എന്ന ഫഹദ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
നായികയായും സഹനടിയായും ഇതുവരെ അമ്പതിലേറെ ചിത്രങ്ങൾ അഭിനയ പൂർത്തിയാക്കിയിട്ടുണ്ട്. തെലുങ്കിലാണ് നടി അഭിനയ അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴിൽ അഭിനയിച്ച നാടോടികൾ എന്ന ചിത്രമാണ് അഭിനയക്ക് മേൽവിലാസം നൽകിയത്. പിന്നാലെ ആയിരത്തിൽ ഒരുവൻ,ഈസൻ, എഴാം അറിവ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ താരം പ്രണയത്തെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 15 വർഷമായി താൻ ഒരാളുമായി പ്രണയത്തിലാണെന്നും അത് തന്റെ ബാല്യകാല സുഹൃത്താണെന്നുമാണ് നടി വെളിപ്പെടുത്തുന്നത്.
എനിക്കൊരു ബോയ് ഫ്രണ്ടുണ്ട്, അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. 15 വർഷമായി തുടരുന്ന ബന്ധമാണ്. ഒരു മുൻവിധിയുമില്ലാതെ എന്നെ കേൾക്കുന്നൊരാളാണ്. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലായത്. വിവാഹത്തിന്റെ കാര്യങ്ങളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം നടൻ വിശാൽ തന്നെ പ്രൊപ്പോസ് ചെയ്തു. വിവാഹം ചെയ്യുന്നു എന്നെല്ലാം പ്രചരിച്ചത് തെറ്റാണെന്നും അവർ പറഞ്ഞു. അദ്ദേഹം വളരെ പോസിറ്റീവായ ആളാണെന്നും നടി പറഞ്ഞു.















