കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ വർദ്ധിച്ചതോടെ സ്വർണവില 60,760 രൂപയായി. ഗ്രാമിന് 85 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7,595 രൂപയാണ്.
കഴിഞ്ഞ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയാണ് ഒറ്റയടിക്ക് 680 രൂപ വർദ്ധിച്ചത്. ഈ സാഹചര്യത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും നികുതിയുമടക്കം 65,000 രൂപയിലധികം ചെലവ് വരുമെന്നാണ് കണക്ക്.
ജനുവരി മാസം ആരംഭിക്കുമ്പോൾ പവൻ വില 57,200 ആയിരുന്നു. മാസാവസാനം എത്തിയപ്പോഴേക്കും വില 60,000 കടന്നു. ഈ വർദ്ധനവ് തുടർന്നാൽ 2025 അവസാനമാകുമ്പോഴേക്കും പവൻ വില 70,000 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.