"എന്നെ വേ​ഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്ക്കൂ"; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്നെ വേ​ഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്‌ക്കൂ”; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുടർന്ന് ആലത്തൂർ സബ് ജയിലിൽ ചെന്താമരയെ എത്തിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ചെന്താമരയെക്കുറിച്ച് അതി​ഗുരുതര പരാമർശങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ് പ്രതിയെന്നും വിദ​ഗ്ധമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൂർവ വൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണം. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും പൊലീസ് പറഞ്ഞു.

പ്രതിയിൽ നിന്ന് തുടർച്ചയായ വധഭീഷണിയാണ് അയൽവാസികൾ നേരിടുന്നത്. കൊല്ലപ്പെട്ട സുധാകരന്റെ രണ്ട് പെൺമക്കൾക്കും ഭീഷണിയുണ്ട്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികൾക്കും ഭീഷണിയാണ്.
മനസ്താപമില്ലാത്ത കുറ്റവാളിയാണ് ചെന്താമര. കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് കൊടുവാൾ വാങ്ങി. തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം പോത്തുണ്ടി മലയിലേക്ക് ഓടിപ്പോയെന്നും പൊലീസ് പറയുന്നു.

കോടതിയിൽ ഹാജരാക്കപ്പെട്ട ചെന്താമര മജിസ്ട്രേറ്റിനോട് നടത്തിയ പ്രതികരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്നും 100 വർഷം ജയിലിലടച്ചോളൂവെന്നുമായിരുന്നു ചെന്താമരയുടെ പ്രതികരണം. എല്ലാം ചെയ്തത് ഒറ്റയ്‌ക്കാണ്. ഇനി മകളുടെയും മരുമകന്റെയും മുന്നിൽ തല ഉയർത്തി കാണിക്കാൻ പറ്റില്ല. മകൾ എഞ്ചിനീയറും മരുമകൻ ക്രൈംബ്രാഞ്ചിലുമാണെന്നും ചെന്താമര പറഞ്ഞു.

മനസ്താപമില്ലാതെ പൊലീസുകാർക്കൊപ്പം നടക്കുന്ന ചെന്താമരയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തെല്ലും കുറ്റബോധമില്ലെന്ന് മാത്രമല്ല, കൃത്യം നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ചെന്താമരയുടെ മുഖത്ത് നിന്ന് കാഴ്ചക്കാർക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നത്. തങ്ങളുടെ മുന്നിൽ വന്നുപെട്ടാൽ ചെന്താമരയെ കൈകാര്യം ചെയ്യുമെന്ന് നെന്മാറയിലെ നാട്ടുകാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു രണ്ടുപേരെ കൂടി വെട്ടിക്കൊലപ്പെടുത്തിയത്. 5 വർഷം മുൻപ് കൊലപ്പെടുത്തിയ സ്ത്രീയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയുമാണ് ചെന്താമര രണ്ടാമത് വകവരുത്തിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി ജനങ്ങൾ പരാതി നൽകിയിരുന്നെങ്കിലും ചെന്താമരയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വൈകിയത് വലിയ ആക്ഷേപം ഉയർത്തിയിരുന്നു. പരാതി കണക്കിലെടുത്ത് ചെന്താമരയെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ ഇരട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾ പ്രതികരിച്ചു.

Tags: NENMARAChenthamaraNenmara Double MurderChenthamara Remand
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies