ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹരിയാനക്കാർ യമുനയിൽ വിഷം കലർത്തിയെന്ന കേജരിവാളിന്റെ വിവാദപരാമർശത്തിന് പ്രവൃത്തിയിലൂടെ മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഡൽഹി-ഹരിയാന അതിർത്തിലെത്തി യമുനാ നദിയിലെ വെള്ളം കോരിക്കുടിച്ചാണ് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, കേജരിവാളിന് മറുപടി നൽകിയത്. നദീതീരത്ത് എത്തിയ അദ്ദേഹം യാതൊരു മടിയും കൂടാതെ കൈകളിൽ വെള്ളം കോരിയെടുത്ത് കുടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയെ വഞ്ചിച്ചവർ ആരാണെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടെന്നും ആംആദ്മി പാർട്ടിയുടെ ഭരണം ഫെബ്രുവരി അഞ്ചോടെ അവസാനിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
बेहिचक और बेझिझक पवित्र यमुना के जल का आचमन किया हरियाणा की सीमा पर।
आतिशी जी तो आईं नहीं।कोई नया झूठ रच रही होंगी।झूठ के पांव नहीं होते।इसलिए आप-दा का झूठ चल नहीं पा रहा।
दिल्ली की देवतुल्य जनता इन फ़रेबियों को पहचान चुकी है।5 फ़रवरी को आप-दा के फरेब काल का अंत निश्चित है।… pic.twitter.com/EAG4pXjCFr
— Nayab Saini (@NayabSainiBJP) January 29, 2025
ഡൽഹിക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ (യമുനാ നദിയിലെ ജലം) വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു ആംആദ്മി കൺവീനർ അരവിന്ദ് കേജരിവാളിന്റെ വാദം. ജലത്തിൽ ഉയർന്ന അളവിൽ അമോണിയ കലർത്തിയിട്ടുണ്ടെന്നും കേജരിവാൾ കുറ്റപ്പെടുത്തി. ജലഭീകരവാദമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അതിഷിയും അവകാശപ്പെട്ടു. ഇതിന് പിന്നാലെ ആംആദ്മിയും ബിജെപിയും തമ്മിൽ വലിയ വാക്പോരുകളാണ് ഉണ്ടായത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ആംആദ്മി പാർട്ടി നടത്തിയ വിവാദ പരാമർശത്തിൽ ഇലക്ഷൻ കമ്മീഷൻ വിശദീകരണം ചോദിച്ചിരുന്നു. കേജരിവാളിന്റെ ആരോപണം തെളിയിക്കുന്ന രേഖ ബുധനാഴ്ച രാത്രി എട്ട് മണിക്ക് മുന്നോടിയായി സമർപ്പിക്കണമെന്നാണ് നിർദേശം.















