ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ബോളിവുഡ് നടനും ഫിറ്റ്നസ് ഐക്കണുമായ അക്ഷയ്‌കുമാർ. എക്‌സിൽ ശരിയായ ആരോഗ്യ ശീലങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന പ്രധാനമന്ത്രിയുടെ ഒരു വീഡിയോ പങ്കുവച്ച താരം അമിതവണ്ണം കുറയ്‌ക്കാനുള്ള മാർഗങ്ങളും പോസ്റ്റിനൊപ്പം കുറിച്ചു.
“എത്ര വലിയ സത്യം!! വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്… പ്രധാനമന്ത്രി തന്നെ അത് വളരെ യോജിച്ച രീതിയിൽ പറഞ്ഞു. ആരോഗ്യമുണ്ടെങ്കിലേ മറ്റെല്ലാം ഉണ്ടാവുകയുള്ളു,” പോസ്റ്റിന് അടിക്കുറിപ്പായി അക്ഷയ് കുറിച്ചു.
How true!! I’ve been saying this for years now…love it that the PM himself has put it so aptly. Health hai toh sab kuchh hai. Obesity se fight karne ke sabse bade hathiyaar
1. Enough sleep
2. Fresh air and Sunlight
3. No processed food, less oil. Trust the good old desi ghee… pic.twitter.com/CxnYjb4AHv— Akshay Kumar (@akshaykumar) January 30, 2025
പോസ്റ്റിനൊപ്പം അമിതവണ്ണം കുറയ്‌ക്കാനുള്ള മാർഗങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. അവ ഏതൊക്കെയാണെന്നറിയാം
1. മതിയായ ഉറക്കം
ശരിയായ വിശ്രമത്തിന്റെ പ്രാധാന്യം അക്ഷയ് ഊന്നിപ്പറയുന്നു. ശരീരവും മനസും ഉർജ്ജസ്വലമായി പ്രവർത്തിക്കണമെങ്കിൽ കൃത്യമായ ഉറക്കം ലഭിക്കേണ്ടതുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും ഉറക്കം സഹായിക്കും.
2. ശുദ്ധവായുവും സൂര്യപ്രകാശവും
വീടിന് പുറത്ത് സമയം ചെലവഴിക്കുന്നതും ഇളം വെയിൽ കൊല്ലുന്നതും നമ്മുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന താരം പറയുന്നു. വിറ്റാമിൻ ഡി, ഓക്സിജൻ, പോസിറ്റിവ് മാനസികാവസ്ഥ എന്നിവയ്‌ക്ക് ഇത് നിർണായകമാണ്.
3. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
പ്രകൃതിദത്തവും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുകയുമാണ് ഏറ്റവും അനുയോജ്യമെന്ന് അക്ഷയ് പറയുന്നു. ജങ്ക് ഫുഡും കൃത്രിമ സപ്ലിമെന്റുകളും ഒഴിവാക്കണം. ശുദ്ധീകരിച്ച എണ്ണകൾക്കുപകരം നാട്ടിൻ പുറത്തെ ഗുണമേന്മയുള്ള നെയ്യുപയോഗിക്കണമെന്നും താരം അഭ്യർത്ഥിച്ചു.
4. പതിവായ വ്യായാമം
‘ഫിറ്റ് ഇന്ത്യ’ ക്യാമ്പയിനെ ശക്തമായി പിന്തുണച്ചിരുന്ന അക്ഷയ് ഫിറ്റ്നസ് നിലനിർത്താൻ തന്റെ ദിനചര്യയിൽ ആയോധന കലകൾ, യോഗ, മാറ്റ് വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിട്ടയായ വ്യായാമം ശരിയായ ജീവിതശൈലി ചിട്ടപ്പെടുത്തുമെന്നും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനുള്ള താക്കോലാണിതെന്നും അക്ഷയ് പറയുന്നു.















