സമൂഹത്തിനായി സംസാരിക്കുമ്പോൾ ക്ഷീണിക്കേണ്ടതില്ല, ദ്രൗപദി മുർമു ക്ഷീണിച്ചിട്ടുമില്ല: സോണിയക്ക് രാഷ്ട്രപതി ഭവന്റെ മറുപടി; അതൃപ്തി രേഖപ്പെടുത്തി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സമൂഹത്തിനായി സംസാരിക്കുമ്പോൾ ക്ഷീണിക്കേണ്ടതില്ല, ദ്രൗപദി മുർമു ക്ഷീണിച്ചിട്ടുമില്ല: സോണിയക്ക് രാഷ്‌ട്രപതി ഭവന്റെ മറുപടി; അതൃപ്തി രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സോണിയ ​ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്‌ട്രപതി ഭവൻ. തീർത്തും നിർഭാ​ഗ്യകരമായ പരാമർശമാണ് രാഷ്‌ട്രപതിക്കെതിരെ ഉയർന്നതെന്ന് പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാഷ്‌ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്നും അത്തരം പരാമർശം അം​ഗീകരിക്കാൻ കഴിയില്ലെന്നും രാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചു. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ല. മോശം പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും രാഷ്‌ട്രപതി ഭവൻ ചൂണ്ടിക്കാട്ടി.

പാർലമെന്റ് അഭിസംബോധനയ്‌ക്കിടെ രാഷ്‌ട്രപതി ക്ഷീണിതയായിട്ടില്ല. പ്രസം​ഗത്തിനിടെ ഒരു ഘട്ടത്തിലും രാഷ്‌ട്രപതി തളർന്നിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും കർഷകർക്കുവേണ്ടിയും സംസാരിക്കുന്നതിൽ നിന്ന് രാഷ്‌ട്രപതിയെ മടുപ്പിക്കാനാവില്ലെന്നും രാഷ്‌ട്രപതി ഭവൻ പറഞ്ഞു. സോണിയാ ​ഗാന്ധിയുടെ പേരെടുത്ത് പറയാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയേയും രാജ്യസഭയേയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ​ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസം​ഗത്തിനെതിരെ സോണിയ ​ഗാന്ധി നടത്തിയ പരിഹാസമാണ് രാഷ്‌ട്രപതി ഭവന്റെ പ്രതികരണത്തിന് ഇടയാക്കിയത്. “പ്രസം​ഗം വായിച്ച് അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യ, കഷ്ടം!!” എന്നായിരുന്നു സോണിയയുടെ വാക്കുകൾ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സോണിയയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വവും രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിന്റെ വരേണ്യ മനോഭാവമാണ് രാഷ്‌ട്രപതിക്കെതിരായ പരാമർശത്തിലൂടെ പ്രകടമായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷ​ൻ ജെ.പി നദ്ദ പ്രതികരിച്ചു. രാഷ്‌ട്രപതിയോടും വനവാസി സമൂഹത്തോടും കോൺ​ഗ്രസ് മാപ്പ് പറയണമെന്നും നദ്ദ ആവശ്യപ്പെട്ടു.

Tags: sonia gandhiDroupadi MurmuPresident Droupadi Murmu
ShareTweetSendShare

More News from this section

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies