സംവിധായകനായും നടനായും ഗായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് വിനീത് ശ്രീനിവാസൻ. സൈബർ ലോകത്ത് ഹേറ്റേഴ്സ് ഇല്ലാത്ത അപൂർവ്വം സിനിമാക്കാരിൽ ഒരാളാണ് വിനീത്.
വീനിത് നായകനാകുന്ന ഒരു ജാതി ഒരു ജാതകം സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ബന്ധുവുമായ രാകേഷ് മണ്ടോടി വിനീതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വീനീത് പണ്ട് ഷോവനിസ്റ്റ് ആയിരുന്നു എന്നും ഇപ്പോഴാണ് മാറിയതെന്നുമാണ് രാകേഷ് പറയുന്നതിന്റെ ചുരുക്കം. അഭിമുഖത്തിൽ വീനിതും കൂടെയുണ്ട്.
ഇവൻ ചെറുപ്പത്തിൽ ഷോവനിസ്റ്റ് ആയിരുന്നു. ദിവ്യ ആയിട്ട് പ്രണയത്തിലാകുന്ന സമയത്ത് ദിവ്യ ഷാൾ ഇടാത്തപ്പോൾ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു ഇവൻ. പിന്നീട് കല്യാണം കഴിഞ്ഞ് നോർമലി പ്രോഗ്രസിവ് ആയി. ഇപ്പൊ ആള് മാറി, ഇപ്പൊ ഇവൻ അടിപൊളി ആണെന്നും രകേഷ് പറഞ്ഞു. പണ്ട് എല്ലാരും ഇങ്ങനെയല്ലേയെന്ന് ചിരിച്ച് കൊണ്ട് വിനിത് മറുപടിയും പറയുന്നുണ്ട്.
ഒരു മാമൻ – മരുമക്കൾ കൂട്ടുകെട്ടിലുള്ള സിനിമയാണ് ‘ഒരു ജാതി ജാതകം’. അമ്മാവൻ എം. മോഹനനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. അരവിന്ദന്റെ അതിഥികളാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഇവരുടെ ബന്ധുവാണ് തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി. വിവാഹിതനാകാൻ ആഗ്രഹിച്ച്, മോഹിച്ച് നടക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്.
ഹ്യൂമറിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്.















