ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോഗ്യപ്രവർത്തകയുടെ വാർത്തയാണ് ജോർജിയയിൽ നിന്ന് വരുന്നത്.
ദിവ്യാംഗരായ രോഗികളുടെ തലയിൽ കയറിയിരുന്ന് റീൽസ് ചിത്രീകരിച്ച ആരോഗ്യപ്രവർത്തകയാണ് പിടിയിലായത്. 19-കാരിയായ ലുക്രേസിയ കൊയാൻ ആണ് പിടിയിലായത്. ലോഗൻവില്ല പൊലീസാണ് വീഡിയോ ആധാരമാക്കി ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ ഇവരെ വാൾട്ടൺ കൗണ്ടി ജയിലിലാക്കി. യൂണിഫോമും സ്റ്റെതസ് സ്കോപ്പും അണിഞ്ഞാണ് ഇവരുടെ വൾഗർ ഡാൻസ്. വീൽ ചെയറിലിരിക്കുന്ന രോഗികളുടെ തലയിൽ കയറിയിരുന്നാണ് ഇവരുടെ അശ്ലീല ഡാൻസ്. കണ്ണാടി വഴി ചിത്രീകരിക്കുന്നതും ഇവർ തന്നെയാണ്.
ബാത്ത് ഡബ്ബിൽ കുളിക്കുന്ന മറ്റൊരു രോഗിയുടെ തലയ്‌ക്ക് മുകളിൽ കയറിയിരുന്നും ഇവർ ഡാൻസ് ചെയ്ത് വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതിൽ രോഗി അസ്വസ്ഥനാകുന്നതും കാണാമായിരുന്നു. പിന്നീട് ഇവരെ ആറരലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം നൽകി പുറത്തുവിട്ടതായും വിവരമുണ്ട്.
🚨🇺🇸VIRAL TIKTOK LANDS GEORGIA HEALTHCARE WORKER IN JAIL
Lucrecia Kormassa Koiyan, 19, was arrested after posting a shocking TikTok of herself dancing provocatively over a disabled patient in their home, police said.
The video shows Koiyan, wearing scrubs and a stethoscope,… pic.twitter.com/7xi7xkYoxm
— Mario Nawfal (@MarioNawfal) January 31, 2025