സംഗീത പരിപാടിക്കിടെ ഫോട്ടോയെടുക്കാനെത്തിയ യുവതികളെ ചുംബിച്ച ബോളിവുഡ് ഗായകൻ ഉദിത് നാരായൺ വിവാദത്തിൽ. ടിപ് ടിപ് ബർസ പാനി എന്ന ഹിറ്റ് ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. ആരാധികമാർ സെൽഫി പകർത്താൻ എത്തിയപ്പോൾ സ്റ്റേജിൽ മുട്ടുക്കുത്തിയിരുന്ന ഗായകൻ ചിത്രം പകർത്തുന്നതിനിടെ യുവതികളെ ചുംബിക്കുകയായിരുന്നു. അനുവാദമില്ലാതെയായിരുന്നു അപ്രതീക്ഷിത ചുംബനം.
സ്ത്രീകൾ ഗായകന്റെ അപ്രതീക്ഷിത പ്രവൃത്തിയിൽ ഞെട്ടുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ആരാധകരും നെറ്റിസൺസും നടന്റെ ചുംബനത്തിൽ ഞെട്ടി. ഇതോടെ ചർച്ചകളും ആരംഭിച്ചു. ഒരു വിഭാഗം പേർ ഗായകന്റെ നടപടിയെ പ്രതിരോധിച്ചു. അത് ആവേശത്തിൽ സംഭവിച്ചതാകാമെന്നാണ് അവരുടെ വാദം.
മറ്റൊരു വിഭാഗം അനുചിതമായ നടപടിയെന്നാണ് വ്യക്തമാക്കിയത്. ഇത്തരം ഒരു തരംതാണ നടപടി വലിയൊരു പാട്ടുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് ഒരു യൂസർ പറഞ്ഞു. ഉദിത് നാരായണൻ പരിധികൾ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചിലർ പറഞ്ഞു.
Lol😭
pic.twitter.com/bIVc4VJr2d— Ghar Ke Kalesh (@gharkekalesh) January 31, 2025















