ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർഖാൻ മൂന്നാമതും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. താരം വീണ്ടും പ്രണയത്തിലാണെന്നാണ് സൂചന. ബെംഗളൂരു സ്വദേശിയായ യുവതിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയെന്നും ഫിലിം ഫെയർ റിപ്പോർട്ട് വ്യക്തമാക്കുന്നു. 59-കാരനായ നടൻ ബെംഗളൂരിലെ ഒരു നിഗൂഢ യുവതിയുമായി തീവ്ര പ്രണയത്തിലാണ്.
അവരുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും എന്നാൽ ആമിർ അവരെ മുഴുവൻ കുടുംബത്തിനും പരിചയപ്പെടുത്തിയെന്നും ഫിലിം ഫെയറിന്റെ സോഴ്സ് വ്യക്തമാക്കുന്നു. ഇതുവരെ നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എങ്കിൽ പുതിയൊരു അദ്ധ്യായത്തിനാകും തുടക്കമിടുക.
ആമിറും ആദ്യ ഭാര്യയായിരുന്ന റീന ദത്തയും വിവാഹിതരാകുന്നത് 1988ന് ആണ്. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ടുമക്കളും ഈ ബന്ധത്തിലുണ്ട്. 2002 ൽ ഇവർ വിവാഹമോചിതരായി. സംവിധായിക കിരൺ റാവുവിനെ 2005-ലാണ് ആമിർ വിവാഹം കഴിക്കുന്നത്. 2021-ൽ ഈ ബന്ധവും അവസാനിച്ചു. ആസാദ് എന്ന ഒരു മകനും ദമ്പതികൾക്കുണ്ട്.















