അവന് ഒമ്പതുമാസം പ്രായമുള്ളപ്പോൾ ഉമ്മയെ പിതാവ് കാെലപ്പെടുത്തി; പണിയിലെ ജുനൈസ് താണ്ടിയത് കഠിന വഴികൾ, കുറിപ്പ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അവന് ഒമ്പതുമാസം പ്രായമുള്ളപ്പോൾ ഉമ്മയെ പിതാവ് കാെലപ്പെടുത്തി; പണിയിലെ ജുനൈസ് താണ്ടിയത് കഠിന വഴികൾ, കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 09:14 pm IST
FacebookTwitterWhatsAppTelegram

ജോജു ജോർജിന്റെ പണി എന്ന ചിത്രത്തിൽ വില്ല സിജുവായി തിളങ്ങിയത് റിയാലിറ്റി ഷോ താരമായ ജുനൈസ് ആയിരുന്നു. വില്ലൻ വേഷത്തിൽ സാ​ഗർ സൂര്യയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് ജുനൈസ് നടത്തിയത്. തിയേറ്ററിന് പിന്നാലെ ഒടിടിയിലെത്തിയപ്പോഴും ഇവരുടെ പ്രകടനത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്.

അതേസമയം ജുനൈസിന്റെ അധികമാരും അറിയാത്ത ജീവിതത്തിലെ ചില നോവുകളെക്കുറിച്ചും ജുനൈസിന്റെ യാത്രയെക്കുറിച്ചും ജെറി പൂവക്കാല പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജുനൈസിന് ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോൾ ഉമ്മയെ പിതാവ് കൊലപ്പെടുത്തിയെന്നും അമ്മയുടെ സഹോദരനാണ് അവനെ വളർത്തിയതെന്നും പറയുകയാണ് ജെറി പൂവക്കാല.

കുറിപ്പ് വായിക്കാം

ജുനൈസ് എന്ന ചെറുപ്പക്കാരനെ നമ്മൾക്ക് പരിചിതമാണല്ലോ. എന്നാൽ ജൂനൈസിന്റെ ജീവിത കഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. തന്റെ വളരെ ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടു. പിതാവ് കൊലപ്പെടുത്തുകയായിരുന്നു അമ്മയെ. അന്ന് ജുനൈസിനെ 9 മാസം. പിന്നീട് തന്റെ അമ്മയുടെ ആങ്ങള തന്നെ വളർത്തുകയായിരുന്നു. ഉമ്മ ഇല്ലാത്ത വിഷമം അറിയിക്കാതെ അവർ തന്നെ വളർത്തി.ചെറുപ്പത്തിലെ വളരെ വിഷമത്തിലൂടെ പോയ ബാലൻ. നാട്ടുകാരുടെയും സമൂഹത്തിന്റെയും സഹതാപത്തോടുള്ള നോട്ടം പലപ്പോഴും അവനെ തളർത്തി.അവൻ സമൂഹത്തിൽ നിന്നു പലപ്പോഴും ഉൾവലിഞ്ഞു നിന്നിരുന്നു. മറ്റുള്ളവരുടെ നോട്ടം അവനെ വേദനിപ്പിച്ചു. സ്കൂളിൽ ഒക്കെ പിതാവിനെയും മാതാവിനെയും കുറിച്ച് ചോദിക്കുമ്പോൾ അവരില്ല
എന്നറിയുമ്പോൾ ഉള്ള സഹതാപ പെരുമാറ്റം . ഞാൻ അങ്ങ് ഭൂമി പിളർന്നു താഴോട്ടു പോകട്ടെ എന്ന് വരെ തോന്നിയിട്ടുണ്ട്. പഠിക്കാൻ ആവറേജ് കുട്ടി . മറ്റു ആക്ടിവിറ്റി ഒന്നുമില്ല.പലരും പറഞ്ഞു . ഇവൻ ഒരു പൊട്ടനാണ്. ഇവനെ കൊണ്ട് ഒന്നും പറ്റില്ല.മനസ്സിലെ ആഗ്രഹം മുഴുവൻ ഫേമസ് ആകണം. മാധ്യമ പ്രവർത്തകൻ ആകണം.മീഡിയയിൽ വരണം. fame ആവണം.അല്ലെങ്കിൽ ഒട്ടും പരിചയമില്ലാത്തവർ നമ്മളുടെ കൂടെ ഒരു ഫോട്ടോ എടുക്കണം. ആളുകളെല്ലാം കഴിവില്ലെന്ന് പറയുമ്പോഴും
തനിക്ക് തന്നെ ഒന്ന് തെളിയിക്കണം എന്ന് വല്ലാതെ
ആഗ്രഹം ഉണ്ടായി. അങ്ങനെ ഏഷ്യനെറ്റിൽ സെൽ മി ദ ആൻസർ എന്ന ഓഡിഷൻ കാണുന്നു.അത്യാവിശ്യം വായിക്കുന്ന ജുനൈസിനു നല്ല ലോക ജ്ഞാനം ഉണ്ടായിരുന്നു. അങ്ങനെ ആ പരിപാടിയിൽ സെലക്ഷൻ കിട്ടി. നാട്ടുകാർക്കെല്ലാം അത്ഭുതം. ഒളിച്ചും പാത്തും നടന്നവൻ ഇപ്പോൾ ടിവിയിൽ.അവിടെയും അഞ്ചാം റൗണ്ടിൽ പരാജയം. വീണ്ടും കളിയാക്കലുകൾ.നമ്മുടെ നാട്ടിൽ വിജയത്തെക്കാൾ കൂടുതൽ പരാജയം ആസ്വദിക്കുന്നവർ ആണല്ലോ.വീണ്ടും സൂര്യ ടിവിയിൽ ഡീൽ ഓർ നോ
ഡീൽ എന്ന പരിപാടിയിൽ ഓഡിഷനു പോയി. അതിലും സെലക്ട് ആയി. നന്നായി പെർഫോം ചെയ്തു. അന്ന് മുതൽ കുറ്റം പറഞ്ഞവർ പറയാൻ തുടങ്ങി ഇവൻ സ്മാർട്ട് ആണ്. ഈ സമയത്തും ചേട്ടന്റെ തണലിൽ ആയിരുന്നു. അവരെ ബുദ്ധിമുട്ടിക്കാതെ ഒറ്റയ്‌ക്ക് ജീവിക്കണം എന്ന് തീരുമാനിച്ചു. എല്ലാവരും ഗൾഫിന് പോകുവാൻ നിർബന്ധിച്ചിട്ടും ജുനൈസ് വഴങ്ങിയില്ല. ആകെ പ്രശ്നങ്ങൾ. അങ്ങനെ ബാംഗ്ലൂരിൽ ഒരു എം ൻ സി കമ്പനിയിൽ ജോലി ചെയ്തു.5 വർഷം ആ കമ്പനിയിൽ ജോലിചെയ്തു.പിന്നീട് പിജി പൂർത്തിയാക്കി. പക്ഷേ ഇതൊന്നും അല്ല അവന്റെ ഫീൽഡ് എന്ന് മനസ്സിലായി. എങ്ങനെയെങ്കിലും മീഡിയയിൽ വരണം . ഫെയിം ആകണം എന്ന് ആഗ്രഹിച്ചു. അങ്ങനെ വീഡിയോസ് ഒക്കെ ഇടാൻ തുടങ്ങി. കളിയാക്കൽ മാത്രമായിരുന്നു പ്രതിഫലം.എന്ത് വെറുപ്പിക്കൽ ആണ് നീ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ തമിഴ് കൺടെൻറ് കോപ്പി അടിച്ചു മലയാളത്തിൽ അപ്ലൈ ചെയ്ത് തുടങ്ങി. അങ്ങനെ മെല്ലെ റീച് ആകുവാൻ തുടങ്ങി.
ലോക്കഡോൺ വന്നപ്പോൾ പിന്നെ ക്രിയേറ്റർ ആകാം എന്ന് വിചാരിച്ചു.ടിക്ക് ടോക്കിൽ ഒന്ന് വളർന്നു വന്നപ്പോഴേക്കും ടിക്ക് ടോക്ക് ബാൻ ആയി. എല്ലാവരും യൂട്യൂബിലേക്ക് ഇടിച്ചു കയറുന്ന സമയം.അങ്ങനെ
യൂട്യൂബിൽ വീഡിയോ ചെയ്തു തുടങ്ങി. ടിക്ക് ടോക്ക് ഫോളോവേഴ്സ് ഇങ്ങോട്ടു വരുമെന്ന് വിചാരിച്ചത് ചീറ്റി.എന്നാൽ വീഡിയോ ഇട്ടുകൊണ്ടേ ഇരുന്നു. വീഡിയോകൾ ക്ലിക്ക് ആകാൻ തുടങ്ങി. മില്യൺ വ്യൂസ് ഒക്കെ ആയി. ഫോളോവേഴ്സും ലൈക്കും ഉണ്ടെങ്കിലും തന്റെ കണ്ടന്റുകൾ ആവറേജ് കൺടെൻറ് ആയി ഫീല് ചെയ്തു. അങ്ങനെ പുരോഗമന വാദത്തെ എതിർക്കുന്ന ആളുകളെ അനുകരിച്ച് ഒരു കാരക്ടർ രൂപപെടുത്തി. ആമിന എന്ന ക്യാരക്ടർ. അത് അങ്ങ് വൈറൽ ആയി
പ്രിയപ്പെട്ടവരെ ഇത് വായിക്കുന്ന നിങ്ങൾ പല പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നുണ്ടാവാം.ഒരു പക്ഷേ ജീവിതത്തിന്റെ വലിയ നരകത്തിൽ നിന്നും ആയിരിക്കും ഇത് വായിക്കുന്നത്. അടുത്ത നിമിഷം എന്താകും എന്ന ചിന്തയിൽ ആയിരിക്കാം ഈ എഴുത്ത് വായിക്കുന്നത്.പ്രിയപ്പെട്ടവരെ നമ്മളെ രക്ഷപ്പെടുത്തുവാൻ ആരും വരില്ല.നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിക്കുക. നിങ്ങളുടെ ജീവിതം നിങ്ങൾ തീരുമാനിക്കുക. വിഷമയമുള്ള സുഹൃത്തുക്കളിൽ നിന്നും ബന്ധുവിൽ നിന്നും ഓടി മാറുക.നിങ്ങളുടെ ഉള്ളിൽ ഒരു പാഷൻ
ഉണ്ടാവും.അത് മുറുകെ പിടിച്ച് അതിനുവേണ്ടി ജീവിക്കുക. ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് നടത്താൻ പലരും ശ്രമിക്കും. നിങ്ങൾക്ക് Yes എന്ന് പറയുവാൻ കഴിയത്തിടത്ത് No തന്നെ പറയുക. നിങ്ങൾ നോ പറഞ്ഞാൽ കുറച്ച് ദിവസം അത് പ്രശ്നമായാലും കുറെ കഴിയുമ്പോൾ നിങ്ങളാണ് ശരി എന്ന് പറയുന്ന ഒരു കാലം ഉണ്ടാകും.നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മൾ കഷ്ടപ്പെട്ടാൽ ഉറപ്പായും നമ്മൾ അതിൽ എത്തി ചേരും. ഉമ്മയില്ലാതെ ജുനൈസിനെ വളർത്തിയ ബന്ധുക്കൾക്കും എന്റെ സല്യൂട്ട്. സഹോദരങ്ങളെ ഇന്ന് ദുഃഖിക്കുന്ന നീ സന്തോഷിക്കും. നിങ്ങളുടെ വിലാപങ്ങൾ നൃത്തം ആകും. കഷ്ടപ്പാടുകൾക്ക് ഒത്തവണ്ണം നിങ്ങൾക്ക് പ്രതിഫലം ലഭിക്കും.
ഞാൻ ഈ പേജിൽ ഒരുപിടി ലേഖനം എഴുതുന്നുണ്ട്. അത് വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യുക
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല

“>

Tags: junaizLifeactorStoryPANI
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies