സികെ നായിഡു ട്രോഫി: കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് 8 റൺസ് ലീഡ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സികെ നായിഡു ട്രോഫി: കേരളത്തിനെതിരെ കർണ്ണാടകയ്‌ക്ക് 8 റൺസ് ലീഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 05:59 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സികെ നായിഡു ട്രോഫിയിൽ കർണ്ണാടകയോട് എട്ട് റൺസിന്റെ ലീഡ് വഴങ്ങി കേരളം. കേരളത്തിന്റെ 327 റൺസിനെതിരെ കർണ്ണാടകയുടെ ആദ്യ ഇന്നിങ്സ് 335 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിലാണ്.

തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്‌ത്തി മുൻതൂക്കം നേടാൻ കേരളത്തിനായെങ്കിലും കർണ്ണാടകയുടെ മധ്യനിര അവസരത്തിനൊത്തുയർന്നതോടെയാണ് കേരളത്തിന് ലീഡ് വഴങ്ങേണ്ടി വന്നത്. രണ്ട് വിക്കറ്റിന് 29 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കർണ്ണാടകയ്‌ക്ക് വൈകാതെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. ഹർഷിൽ ധർമ്മാനിയെയും മൊനിഷ് റെഡ്ഡിയെയും അഭിജിത് പ്രവീൺ തന്നെയാണ് പുറത്താക്കിയത്. 71 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ വീഴ്‌ത്തി കേരളം പിടി മുറുക്കുന്നുവെന്ന് തോന്നിച്ചെങ്കിലും തുടർന്നെത്തിയ കർണ്ണാടക ബാറ്റർമാർ കളി തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. കാർത്തികേയയ്‌ക്കും കൃതിക് കൃഷ്ണയ്‌ക്കുമൊപ്പം ക്യാപ്റ്റൻ അനീശ്വർ ഗൗതം ഒരുക്കിയ കൂട്ടുകെട്ടുകളാണ് കർണ്ണാടകയെ കരകയറ്റിയത്. അനീശ്വർ ഗൗതം 71ഉം കൃതിക് കൃഷ്ണ 68ഉം കാർത്തികേയ 45ഉം റൺസ് നേടി. വാലറ്റത്തിനൊപ്പം ചേർന്ന് മന്വന്ത് കുമാർ നേടിയ 57 റൺസ് കൂടിച്ചേർന്നതോടെയാണ് കർണ്ണാടകയുടെ ഇന്നിങ്സ് 335 വരെ നീണ്ടത്. കേരളത്തിന് വേണ്ട് എം. യു. ഹരികൃഷ്ണൻ മൂന്നും അഭിജിത് പ്രവീൺ രണ്ടും പവൻ രാജ്, അഖിൻ, അഹ്മദ് ഇമ്രാൻ, കിരൺ സാഗർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റേത് മികച്ച തുടക്കമായി. എട്ട് ഓവറിൽ വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. 23 റൺസോടെ ഒമർ അബൂബക്കറും 19 റൺസോടെ പവൻ ശ്രീധറുമാണ് ക്രീസിൽ.

Tags: keralaCK Nayudu Trophy
Share
Tweet
SendShare

More News from this section

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies