ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2026, 01:09 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി ഏകദേശം 300 സ്വകാര്യ ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തിക്കാനാണ് പദ്ധതി. ഇതിനായി ലഭിച്ച ടെന്‍ഡറുകള്‍ കെ.എസ്.ആര്‍.ടി.സി പരിശോധിച്ചുവരികയാണ്. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ബസുകള്‍ക്കായിരിക്കും മുന്‍ഗണന. ഡ്രൈവറടക്കം ബസ് നല്‍കാന്‍ തയ്യാറുള്ള ഉടമകളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. എട്ട് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസുകളുടെ മാതൃകയിലുള്ള വാഹനങ്ങളെയാണ് പരിഗണിക്കുന്നത്.

സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ തീര്‍ഥാടകരില്‍നിന്ന് അധിക നിരക്ക് ഈടാക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് ബാധകമായ നിരക്ക് തന്നെയായിരിക്കും വാടകയ്‌ക്കെടുക്കുന്ന ബസുകളിലും ഈടാക്കുക. എ.സി ബസുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്.

എന്നാല്‍ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലഭിച്ച ടെന്‍ഡറുകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. നിലവില്‍ പമ്പയിലേക്ക് സ്ഥിരമായി സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകള്‍ ശബരിമല സീസണില്‍ മാറ്റിനിര്‍ത്താനും സാധ്യതയുണ്ട്. പമ്പയിലെ തിരക്ക് പരിഗണിച്ച് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ക്കാണ് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശബരിമല സീസണ്‍ മുന്നില്‍ക്കണ്ട് കെ.എസ്.ആര്‍.ടി.സി പുതിയ ബസുകള്‍ വാങ്ങിയിരുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എന്നാല്‍ ഇത്തവണ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക പരിമിതിയും നിലവിലുള്ള ബസുകളുടെ പഴക്കവും കണക്കിലെടുത്താണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നിരവധി ബസുകള്‍ക്ക് 16 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 15 വര്‍ഷം പിന്നിട്ട പൊതുമേഖലാ വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്ര നയം നിലവിലുണ്ടെങ്കിലും ബസുകളുടെ അപര്യാപ്തതയും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ പരമാവധി ഉപയോഗകാലം 20 വര്‍ഷമായി നിലനിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശബരിമല തീര്‍ഥാടനകാലത്തെ സര്‍വീസുകള്‍ മുടങ്ങാതിരിക്കാനും യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കാനും സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള നീക്കം.

Tags: SABARIMALAprivate bustenderKSTRC
Share
Tweet
SendShare

More News from this section

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

Latest News

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies