മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 11:18 am IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്‌: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി സംഗമത്തിലേക്ക് ബസന്ത് പഞ്ചമി ദിനത്തിലും ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. ഋഷിമാർ,സന്യാസിമാർ, ഭക്തർ, കൽപ്പവാസികൾ, തീർത്ഥാടകർ തുടങ്ങി രാവിലെ 8 മണിവരെ ബസന്ത് പഞ്ചമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അമൃത സ്നാനത്തിനെത്തിയത് 6.2 ദശലക്ഷം ഭക്തരാണ്. ത്രിവേണി സംഗമത്തിൽ അമൃതസ്നാനത്തിന് ഒത്തുകൂടിയവർക്കുമേൽ യുപി സർക്കാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു.

കഴിഞ്ഞ ദിവസം ഏകദേശം 12 ദശലക്ഷം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. മഹാകുംഭത്തിന് പരിസമാപ്തി കുറിക്കാൻ 23 നാളുകൾ ശേഷിക്കെ പ്രയാഗ്‌രാജിലെത്തുന്നവരുടെ എണ്ണം 500 മില്യൺ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൗനി അമാവാസിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത്. മകര സംക്രാന്തിയിൽ 35 ദശലക്ഷവും ജനുവരി 30 നും ഫെബ്രുവരി 1 നും 20 ദശലക്ഷത്തിലധികം പേരും പൗഷ പൂർണിമയിൽ 17 ലക്ഷം ഭക്തരും കുംഭമേളയ്‌ക്കെത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിംഗ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ, ബിജെപി എംപി സുധാൻഷു ത്രിവേദി, രാജ്യസഭാ എംപി സുധാമൂർത്തി, എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് മറ്റ് പ്രമുഖർ.

അഭിനേതാക്കളായ ഹേമമാലിനി, അനുപം ഖേർ, ഭാഗ്യശ്രീ,മിലിന്ദ് സോമൻ, കവി കുമാർ വിശ്വാസ്, ക്രിക്കറ്റ് തരാം സുരേഷ്‌ റെയ്‌ന, കൊറിയോഗ്രാഫർ റെമോ ഡിസൂസ, തുടങ്ങി ബോളിവുഡിലെയും കായികലോകത്തെയും പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാനെത്തിയിരുന്നു.

Tags: devoteesup governmentBasanth PanchamiMaha Kumbh Mela 2025Amrit SnanTriveni Sangam
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies