തെലുങ്ക് സിനിമ നിർമാതാവ് കെപി ചൗധരി മരിച്ച നിലയിൽ. ഗോവയിലെ ഒരു വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രജനി ചിത്രം കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിർമാതാവാണ്. സിയോലിം വില്ലേജിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.
44 വയസായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. പൊലീസ് ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദഹം പോസ്റ്റുമോർട്ടത്തിനായി ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2023-ൽ ഇയാളെ ലഹരിമരുന്ന് കേസിൽ സൈബർ സ്പെഷ്യൽ ഓപ്പറേഷൻസ് ടീം അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ ആത്മഹത്യ കുറിപ്പോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല.















