ബെംഗളൂരുവിലെ നടുറോഡിൽ ഓട്ടോറിക്ഷ ഡ്രൈവറുമായി തർക്കിക്കുന്ന മുൻ ഇന്ത്യൻ പരിശീലകനും ഇതിഹാസ താരവുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുഡ്സ് ഓട്ടോ ക്രിക്കറ്ററുടെ കാറിൽ തട്ടിയതുമായി ബന്ധപ്പെട്ടാണ് പൊരിഞ്ഞ തർക്കം നടക്കുന്നത്. കന്നഡയിലായിരുന്നു വാഗ്വാദം.
ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇവർ എന്താണെന്ന് പറയുന്നതെന്ന കാര്യം വ്യക്തമായില്ല. ദ്രാവിഡ് ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈ ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ കണ്ണിംഗ്ഹാം റോഡിലാണ് അപകടമുണ്ടാകുന്നത്. ഓട്ടോറിക്ഷ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഫോർച്യൂണർ കാറാണ് അപകടത്തിൽപെട്ടത്.
ദ്രാവിഡ് ഓട്ടോറിക്ഷ ഡ്രൈവറുടെ നമ്പരും ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പരും വാങ്ങിയാണ് മടങ്ങിയതെന്ന് ഡെക്കാൻ ഹെറാൾഡ് പറയുന്നു. ഇതുവരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ആർക്കും പരിക്കോ കാര്യങ്ങളോ ഉണ്ടായിട്ടെല്ലാണ് സൂചന.
#Karnataka: In #Bengaluru: A video of former India cricket captain and coach Rahul Dravid getting into an argument with an autodriver on Cunningham Road after a minor collision surfaced on Tuesday evening. No one was injured. pic.twitter.com/zluCi2GplR
— Siraj Noorani (@sirajnoorani) February 4, 2025















