തിരുവനന്തപുരം: പിയാനോ പഠിക്കാനെത്തിയ പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രമുഖ സംഗീത പഠനകേന്ദ്രം ഡയറക്ടർ അറസ്റ്റിൽ. തിരുവനന്തപുരം ചാരാച്ചിറയിൽ പ്രവർത്തിക്കുന്ന സിഡിഎംഎസ് എന്ന സ്ഥാപനത്തിന്റെ ഉടമയും ഡയറക്ടറുമായ തോമസ് വർഗീസാണ് അറസ്റ്റിലായത്. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന സഹോദരിമാരായ പെൺകുട്ടികളുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
2011-13 കാലത്താണ് കേസിനാസ്പദമായ സംഭവം. സിഡിഎംഎസിൽ പഠിച്ചിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ സഹോദരിയെയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് പെൺകുട്ടികൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















