തിരുവനന്തപുരം: താടി ട്രിം ചെയ്ത ലുക്കിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തലസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹ റിസപ്ഷനും മറ്റൊരു പൊതു പരിപാടിയിൽ പങ്കെടുക്കാനുമാണ് അദ്ദേഹമെത്തിയത്. താരത്തിന്റെ യംഗ് ലുക്ക് ആരാധകരെയും ആവേശം കൊള്ളിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിനൊപ്പം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ലുക്കാണിതെന്നാണ് സൂചന.
നേരത്തെ തന്നെ സത്യന്റെ ചിത്രത്തിനായി മോഹൻലാൽ താടിയെടുക്കുമെന്ന് വിവരങ്ങളുണ്ടായാരുന്നു. സത്യനും മോഹൻലാലും ഒരുമിക്കുന്ന 20-ാം സിനിമ നിർമിക്കുന്നത് ആശീർവാദ് ആണ്. എക്സിൽ മോഹൻലാൽ ഫാൻ പേജുകളിലാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് താരം താടി ട്രിം ചെയ്തൊരു ലുക്കിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്.
Aww ❤️🔥🥰
What A Look 📈🤩@Mohanlal #Mohanlal pic.twitter.com/netzEQ1byD
— Vishnu P.S彡 (@im__vishnu_) February 5, 2025
” എജ്ജാതി ലുക്ക് : Looks really young and charming in this trimmed look ” 🥹❣️#Mohanlal pic.twitter.com/OSJ2NbXwjx
— AKP (@akpakpakp385) February 5, 2025