കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്ങ് പരാതിയുടെ അടിസ്ഥാനത്തിൽ 11 MBBS വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തത്.
പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നടപടി. തുടർനടപടികൾക്കായി സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് അറിയിക്കുന്നത്.
കോളേജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തതെന്നാണ് പരാതി. മാനസികമായും ശാരീരകമായും ഉപദ്രവിച്ചെന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾ പറയുന്നു.















