ചെന്നൈ: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പശ്ചിമ ബംഗാൾ സ്വദേശിനിയായ 18 കാരിയെയാണ് പ്രതികൾ ഓട്ടോയിൽ വലിച്ചുകയറ്റി പീഡിപ്പിച്ചത്. ചെന്നൈയിലെ കിളമ്പാക്കം ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നഗരത്തിലൂടെ 30 കിലോമീറ്ററോളം വാഹനം ഓടിച്ചാണ് അതിക്രമം നടത്തിയത്.
യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചു. പാെലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം യുവതിയെ കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു. യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി മൊഴിയെടുത്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നും ഭയാനകമായ അന്തരീഷമാണ് തമിഴ്നാട്ടിൽ ഉള്ളതെന്നും അണ്ണാമലൈ പറഞ്ഞു.