ഈ വർഷം ജനുവരി അവസാനിച്ചപ്പോൾ 28 ചിത്രങ്ങിൽ സാമ്പത്തികമായി ലാഭം നേടിയത് ഒരേയൊരു ചിത്രമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻന്റെ വെളിപ്പെടുത്തൽ. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ പല ചിത്രങ്ങളും നിലംപൊത്തി. വലിയ മുതൽ മുടക്കിൽ എത്തി തകർന്നടിച്ചതിൽ മുൻപന്തിയിലുള്ളത് ടൊവിനോ തോമസിന്റെ ഐഡന്റിറ്റിയാണ്. 30 കോടി മുതൽ മുടക്കിലെത്തിയ ചിത്രം തിയേറ്ററിൽ നിന്ന് നിർമാതാവിന് നൽകിയത് 3.5 കോടിയാണ്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
19 കോടി മുടക്കിയ മമ്മൂട്ടി ചിത്രം തിയേറ്റർ ഷെയർ നേടിയത് 4.50 കോടിയാണെന്നും ജനുവരിയിലെ ഷെയർ ലിസ്റ്റ് പുറത്തുവിട്ട് നിർമാതാക്കൾ വ്യക്തമാക്കുന്നു. ഗൗതം വാസുദേവ് മേനോന സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സാണ് തിയേറ്ററിൽ കൂപ്പുക്കുത്തിയത്. ഒടിടി പ്ലാറ്റ്ഫോമുകളും മലയാള ചിത്രങ്ങളോട് മുഖം തിരിക്കുന്നുവെന്നാണ് നിർമാതാക്കളുടെ വാദം.
18 കോടി മുതൽ മുടക്കിലെത്തിയ പ്രാവിൻ കൂട് ഷാപ്പിനും തിയേറ്ററിൽ കാലിടറി. നാലുകോടി മാത്രമാണ് ലഭിച്ചത്. എട്ടര കോടിയോളം ചെലവാക്കിയ എത്തിയ ആസിഫ് അലിയുടെ രേഖാചിത്രമാണ് സാമ്പത്തികമായി നേട്ടം കൊയ്ത മലയാള ചിത്രം. തിയേറ്ററിൽ നിന്ന് നിർമാതാക്കൾക്ക് 12 കോടിയിലേറെ രൂപയാണ് ലഭിച്ചത്.
Alarming theater figures from Malayalam movie producers! Most releases haven’t recovered even half of their investment. Let’s revive the magic of cinema!
Let’s fill theaters with quality films and audiences alike! Support good movies by watching them in theaters. Your… pic.twitter.com/HSd3M1RoAp
— Pratheesh Sekhar (@propratheesh) February 7, 2025