റയൽ മാഡ്രിഡിന്റെ ഇതിഹാസമായ ബ്രസീൽ താരം മാഴ്സലോ പ്രൊഷണൽ ഫുട്ബോൾ മതിയാക്കി. 36-ാം വയസിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആറ് ലാലിഗ, അഞ്ച് ചാമ്പ്യൻസ് ലീഗ്, രണ്ട് കോപ്പ ഡെൽറേ ട്രോഫികൾ തുടങ്ങി 25 കിരീടങ്ങളാണ് റയൽ അയാളുടെ സാന്നിദ്ധ്യത്തിൽ നേടിയത്.റയലിനായി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച വിദേശതാരങ്ങളിൽ രണ്ടാമനായാണ് അയാൾ 2022-ൽ ടീം വിട്ടത്.
1904 ന് ശേഷം 2021ൽ ക്ലബിന്റെ ക്യാപ്റ്റനായി ഒരു വിദേശതാരമെത്തി, അതും മറ്റാരുമായിരുന്നില്ല. രണ്ടു ലോകകപ്പുകളിൽ ബ്രസീലിന്റെ മഞ്ഞ കുപ്പായം അണിഞ്ഞു. 58 തവണ രാജ്യത്തെ പ്രതിനിധീകരിച്ചു. 19 വർഷം നീണ്ട കരിയറിൽ 16 വർഷങ്ങൾ മാഴ്സലോ റയൽ മാഡ്രിഡിനൊപ്പമായിരുന്നു. ലെഫ്റ്റ് ബാക്കായ മാഴ്സലോ റയലിൽ 38 ഗോളുകൾ നേടിയപ്പോൾ 103 ഗോളുകൾക്കാണ് വഴിയൊരുക്കിയത്. 18-ാം വയസിലായിരുന്നു റയലിലേക്കുള്ള താരത്തിന്റെ വരവ്.
റയലിനോട് വിടപറഞ്ഞ താരം ഗ്രീസിലെ ഒളിമ്പിയാക്കോസയിലേക്കും അവിടെ നിന്ന് ബാല്യകാല ക്ലബായ ഫ്ലുമിൻസിലേക്കുമാണ് താരം മടങ്ങിയത്. തെക്കേ അമേരിക്കയിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോറസിൽ ഫ്ലുമിൻസ് കിരീടം നേടിയപ്പോഴും അയാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
🚨 MARCELO anuncia su RETIRADA del FÚTBOL.
🔚 “Mi historia como jugador termina aquí…” pic.twitter.com/p6LU2UpSHV
— El Chiringuito TV (@elchiringuitotv) February 6, 2025