2007-ൽ പുറത്തിറങ്ങിയ മാർവലിന്റെ സൂപ്പർ ഹീറോ ചിത്രമായിരുന്നു ഗോസ്റ്റ് റൈഡർ. നിക്കോളാസ് കേജ് നായകനായ ചിത്രം ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചു. തലയോട്ടി അഗ്നിഗോളമാക്കുന്ന സൂപ്പർ ഹീറോയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു റിയൽ ലൈഫ് ഗോസ്റ്റ് റൈഡറിന്റെ വീഡിയോയാണ്.
ഞെട്ടിപ്പിക്കുന്നാെരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. കാമറയ്‌ക്ക് മുന്നിൽ ലൈറ്ററുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ, ഇത് വായിൽവച്ച് കടിച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നു. മറ്റൊരു കൈയിൽ വേറൊരു ലൈറ്റർ കത്തിച്ചുവച്ചാണ് ഇയാൾ അഭ്യാസം കാണിക്കുന്നത്. എന്നാൽ സംഭവം പാളിയത് കടിച്ച ലൈറ്റർ പൊട്ടി ഗ്യാസ് ചോർന്നതോടെയാണ്.
നിമിഷ നേരത്തിനുള്ളിൽ ഇയാളുടെ തലയിൽ തീപിടിക്കുകയായിരുന്നു. ഗോസ്റ്റ് റൈഡറിലെ നായകന്റെ തലപോലെ ഒരുനിമിഷം ഇയാളുടെ തലയിൽ അഗ്നി നിറഞ്ഞു. ഒരുവിധത്തിലാണ് ഇയാൾ ഇത് കെടുത്തിയത്. പിന്നീട് വായിലടക്കം യുവാവിന് പൊള്ളലേറ്റു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദൈവം രണ്ടാമതാെരു അവസരം നൽകിയെന്നാണ് ചിലർ കമന്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ 50 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്.
GHOST RIDER IN REAL LIFE🗿 pic.twitter.com/rvFvBtVztq
— Riky y (@Rikyy1913634) January 28, 2025