ആലപ്പുഴ: ആലപ്പുഴ ചാരുമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപാണ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.
മൂന്ന് മാസം മുൻപ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി വീണിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു സംഭവം. എന്നാൽ മറ്റ് പരിക്കുകളൊന്നുമേൽക്കാതിരുന്നതിനാൽ കുട്ടി ഇത് കാര്യമായെടുക്കുകയോ വീട്ടുകാരെ അറിയിക്കുകയോ ചെയ്തിരുന്നില്ല.
തുടർച്ചയായി പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതോടെയാണ് കുട്ടിയെ പേവിഷബാധ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. പേവിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.