എറണാകുളം: വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ പി സി ജോർജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് താത്ക്കാലികമായി തടഞ്ഞത്.
ചാനൽ ചർച്ചക്കിടെ നടത്തിയ പ്രസ്താവനയിലാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ നേരത്തെ അദ്ദേഹം ജാമ്യഹർജി നൽകിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പി സി ജോർജ് ഹർജിയിൽ പറഞ്ഞു. കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 17-ന് ഹർജി വീണ്ടും പരിഗണിക്കും.
പരാമർശം വിവാദമായതോടെ പി സി ജോർജ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. മാപ്പ് അംഗീകരിക്കാതെ അതിനെ ഏതുവിധേയനയും വലിയ വിവാദമായി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മാപ്പ് പറയുന്നതിലപ്പുറം ഒരാൾക്ക് എന്താണ് ചെയ്യാനാവുകയെന്നും മകൻ ഷോൺ ജോർജ് പ്രതികരിച്ചു.
ജനുവരി അഞ്ചിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാ റ്റുപേട്ട പൊലീസാണ് കേസെടുത്തത്. മുസ്ലീംലീഗ് പ്രതിനിധി പ്ര കോപിപ്പിച്ചപ്പോൾ നൽകിയ മറുപടിയിൽ സംഭവിച്ച നാക്കുപി ഴയാണെന്ന് പി സി ജോർജിന്റെ ഹർജിയിൽ പറയുന്നു.















