ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കാലം കരുതിവച്ച കാവ്യനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷം തുടർച്ചയായി ഭരിച്ച ആംആദ്മി പാർട്ടിക്ക് ഡൽഹിയിൽ ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബിജെപി അദ്ധ്യക്ഷന്റെ പ്രതികരണം.
രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പത്തുവർഷമെടുത്തു എന്നുള്ളത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവും. ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണ്. കാലം കരുതിവെച്ച കാവ്യനീതി….. –സുരേന്ദ്രൻ പറഞ്ഞു.
70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ മുന്നേറുന്ന ബിജെപി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത് എന്ന സവിശേഷതയുമുണ്ട്. തുടർച്ചയായ മൂന്നാമത്തെ പ്രാവശ്യവും കോൺഗ്രസിന് സീറ്റ് ലഭിച്ചില്ലെന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.















