മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്‌രാജിൽ എത്തിയത്.
ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പ്രയാഗ്‌രാജിൽ നിന്നുള്ള ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രവും ജയസൂര്യ പങ്കുവച്ചു.
ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. പോസ്റ്റ് പുറത്തെത്തിയതിന് പിന്നാലെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ചോദിച്ച് ആരാധകരും എത്തി. ആട് 3, കത്തനാർ സിനിമകൾ എപ്പോൾ എത്തുമെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഭാരതത്തിന്റെ പൈതൃകത്തെ അടുത്തറിയുന്ന പുണ്യഉത്സവമാണ് മഹാകുംഭമേള. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള വിശ്വാസികൾ കുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്യുന്നു. രാഷ്‌ട്രീയ, സിനിമാ, സാമൂഹിക മേഖലകളിൽ നിന്ന് നിരവധി പ്രമുഖരാണ് പ്രയാഗ് രാജിലെത്തുന്നത്.