തിരുവനന്തപുരം: പോക്സോ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 11-കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി സുനിൽകുമാർ ആണ് പിടിയിലായത്. ചൈൽഡ് ലൈന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് രണ്ടാനച്ഛൻ ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അറസ്റ്റിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.















